തണല്‍ പരിവാറിന്റെ ക്രിസ്മസ് സ്‌നേഹ സംഗമം പെരുമ്പാവൂരില്‍ നടന്നു

പെരുമ്പാവൂര്‍ >>മാനവ സ്‌നേഹത്തിന്റെ ഏറ്റവും പരിഗണന അര്‍ഹിക്കുന്ന സമൂഹമാണ് ഭിന്നശേഷിയുള്ള കുടുംബാംഗങ്ങളെന്നും അവരുടെ കരുതലും സംരക്ഷണവും സര്‍ക്കാരിന്റെയും സമൂഹത്തെയും സംസ്‌കാരമകണമെന്നും എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. തണല്‍ പരിവാറിന്റെ പെരുമ്പാവൂരില്‍ നടത്തിയ ക്രിസ്മസ് സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തണല്‍ പരിവാര്‍ സംസ്ഥാന സെക്രട്ടറി കെ. എം.നാസര്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ ശിശുരോഗ വിദഗ്ധന്‍ ഡോ.എം.ആര്‍.നായര്‍ മുഖ്യപ്രഭാഷണം നടത്തി. ആശാ പ്രവര്‍ത്തകയും മനുഷ്യാവകാശ സമിതി അവാര്‍ഡ് ജേതാവുമായ ബുശ്‌റ മുഹമ്മദലിയെ ചടങ്ങില്‍ ആദരിച്ചു. സംസ്ഥാന ട്രഷറര്‍ എം. ആര്‍.പ്രകാശ്,വി.എ.നെജു എന്നിവര്‍ പ്രസംഗിച്ചു.

അന്തരിച്ച തൃക്കാക്കര എം.എല്‍.എ. പി.ടി. തോമസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ‘ചന്ദ്രകളഭം’ പാടിയാണ് മഞ്ഞില്‍ വിരിഞ്ഞ സ്‌നേഹ സംഗമം ആരംഭിച്ചത്. തണല്‍ പരിവാര്‍ വെക്കേഷന്‍ ട്രെയിനിങ് സെന്റര്‍ലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ സംഗമത്തിന് മിഴിവെകി.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →