താലൂക്ക് വികസന സമിതി യോഗം നടത്തി

-

കോതമംഗലം>>കോവിഡ മഹാമാരിയുടെ നിയന്ത്രണങ്ങള്‍ മൂലം കഴിഞ്ഞ 20 മാസങ്ങളായി നടത്താന്‍ സാധിക്കാതിരുന്ന താലൂക്ക് വികസന സമിതി യോഗം ആന്റണി ജോണ്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ മിനി സിവില്‍ സ്റ്റേഷനില്‍ നടത്തപ്പെട്ടു.പ്രസ്തുത യോഗത്തില്‍ കുടിവെള്ള ക്ഷാമം നേരിടുന്ന കോട്ടപ്പടി,കീരംപാറ,വാരപ്പെട്ടി പഞ്ചായത്ത് പ്രദേശങ്ങളില്‍ പി വി ഐ പി,എം വി ഐ പി കനാലുകളില്‍ വെള്ളം ലഭ്യമാക്കിയും വാട്ടര്‍ അതോറിറ്റി ആവശ്യമായ നടപടികള്‍ സ്വീകരിച്ചും ടി പ്രശ്‌നം പരിഹരിക്കണമെന്നും എംഎല്‍എ നിര്‍ദ്ദേശിച്ചു.കീരംപാറ,കോട്ടപ്പടി പഞ്ചായത്തുകളിലെ രൂക്ഷമായ വന്യമൃഗ ശല്യം നേരിടുവാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് വനം വകുപ്പിന് നിര്‍ദേശം നല്‍കി.കൂടാതെ ടി പ്രദേശങ്ങളിലെ വോള്‍ട്ടേജ് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകണമെന്ന് കെ എസ് ഇ ബി അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ മാത്യു കുഴല്‍നാടന്‍ എം എല്‍ എ,പഞ്ചായത്ത് പ്രസിഡന്റുമാര്‍,ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,തഹസില്‍ദാര്‍,വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →