LOADING

Type to search

താലിബാന്‍ വിഷയത്തിലെ മൗനം അപകടകരമെന്ന് ബി.ജെ.പി ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ജിജി ജോസഫ്

Latest News Local News News

മൂവാറ്റുപുഴ>>> താലിബാന്‍ വിഷയത്തിലെ മൗനം അപകടകരമെന്ന് ബിജെപി ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ജിജി ജോസഫ്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്ത ശേഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയും സ്വാതന്ത്ര്യം തേടുന്ന അഫ്ഗാന്‍ വനിതകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ന്യൂനപക്ഷമോര്‍ച്ച നടത്തിയ ഫ്രീഡം ബ്രിഡ്ജ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


അഫ്ഗാനിലെ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ഇല്ലാതിരിക്കുന്‌പോള്‍ ഇന്ത്യയിലെ ജനാധിപത്യവാദികള്‍ അവര്‍ക്ക് ഐക്യദാര്‍ഢ്യം നല്‍കണമെന്ന് മൂവാറ്റുപുഴ കച്ചേരിത്താഴം പാലത്തിനു സമീപം നടത്തിയ ഫ്രീഡം ബ്രിഡ്ജ് പരിപാടിയില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഷൈജു അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് എന്‍.എല്‍. ജെയിംസ് അധ്യക്ഷത വഹിച്ചു.

ബിജെപി മൂവാറ്റുപുഴ മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.പി. തങ്കകുട്ടന്‍, അരുണ്‍ മോഹന്‍, മണ്ഡലം വൈസ് പ്രസിഡന്റ് ടി. ചന്ദ്രന്‍, ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ലാല്‍ പണ്ടപ്പിള്ളി, പാലക്കുഴ പഞ്ചായത്ത് പ്രസിഡന്റ് വിജയന്‍, മുനിസിപ്പല്‍ പ്രസിഡന്റ് രമേശ് പുളിക്കല്‍, പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സജി, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ജെയ്ബി കുരുവിത്തടം, സലിം കറുകപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.