LOADING

Type to search

ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ മോഷ്ടാവ് മണിക്കൂറുകള്‍ക്കകം പൊലീസ് പിടിയില്‍

Latest News Local News News

കൊല്ലം>>> ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ മോഷ്ടാവ് മണിക്കൂറുകള്‍ക്കകം പൊലീസ് പിടിയില്‍. നിരവധി കേസുകളില്‍ പ്രതിയായ ഷഹാറാണ് പൊലീസ് പിടിയിലായത്. കൊല്ലം തട്ടാമല അഞ്ചുകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തിലെ കാണിക്ക വഞ്ചികള്‍ കുത്തിതുറന്ന് മോഷണം നടത്തിയ പ്രതിയാണ് മണിക്കുറുകള്‍ക്കകം ഇരവിപുരം പൊലീസിന്റെ പിടിയിലായത്.

ബുധനാഴ്ച രാത്രി പത്തരയോടെ നാല് കാണിക്ക വഞ്ചികള്‍ കുത്തിതുറന്നത്. ക്ഷേത്രവളപ്പില്‍ തന്നെ താമസിക്കുന്ന പൂജാരിയാണ് അസമയത്ത് ഒരാള്‍ വഞ്ചിക്ക് സമീപം നില്‍ക്കുന്നതായി കാണ്ടത്. തുടര്‍ന്ന് ശാന്തി നാട്ടുകാരേയും ക്ഷേത്രം ഭാരവാഹികളെയും വിളിച്ചുവരുത്തി. ആളുകള്‍ എത്തുന്നത് മനസ്സിലാക്കിയ മോഷ്ടാവ് പുറത്തേക്ക് ഓടി രക്ഷപെട്ടു

ഉടനടി സ്ഥലത്തെത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച ശേഷം പ്രദേശമാകെ വളഞ്ഞ് അരിച്ചുപെറുക്കി നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ക്ഷേത്രങ്ങളില്‍ മോഷണം പതിവാക്കിയ നാവായിക്കുളം സ്വദേശി ഷഹാര്‍നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

കാവല്‍പ്പുരയിലുള്ള ഒരു ആക്രി കടയില്‍ പകല്‍ സമയം ജോലിക്കാരനായി നില്‍ക്കുന്ന പ്രതി രാത്രിയിലാണ് മോഷണത്തിനായി ഇറങ്ങുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന ക്ഷേത്ര മോഷണങ്ങളില്‍ ഇയാള്‍ക്ക് പങ്കുള്ളതായി പൊലീസ് സംശയിക്കുന്നു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.