
മൂവാറ്റുപുഴ>>> അധ്യാപക ദിനത്തോടനുബന്ധിച്ച് പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയല്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ മറ്റപ്പിള്ളികുടിയില് ദ്രൗപതിയമ്മടീച്ചറെ ആദരിച്ചു. 34 വര്‍ഷക്കാലം പായിപ്ര ഗവ. യു.പി. സ്കൂളില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ച ദ്രൗപതിയമ്മടീച്ചര് സ്ക്കൂളിനും നാടിനും ടീച്ചറമ്മയായി മാറിയിരുന്നു. വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ ഉണ്ടെങ്കിലും ഇപ്പോഴും ടീച്ചറമ്മയുടെ ചൂരലിന്റ ചൂടറിയുന്നവരാണ് മറ്റപ്പിള്ളില്‍ തറവാട്ടില്‍ എത്തുന്നവര്‍. എല്ലാ അധ്യാപക ദിനത്തിലും ടീച്ചറമ്മ നാടിന് അധ്യാപക സന്ദേശം നല്‍കുക പതിവാണ്. എന്നാല്‍ ഇക്കുറി ഗ്രന്ഥശാല പ്രവര്‍ത്തകര്‍ ടീച്ചറുടെ വീട്ടിലെത്തി ആദിക്കുകയാണ് ചെയ്തത്. ആദരിക്കല്‍ ചടങ്ങ് എറണാകുളം ജില്ലാ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി കെ. പി. രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം.കെ. ജോര്‍ജ് അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.കെ. ഉണ്ണി ടീച്ചറെ പൊന്നാട അണിയിച്ച് ആദരിച്ചു. ലൈബ്രറി സെക്രട്ടറി എം.എസ്. ശ്രീധരന്, മുന്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് മെമ്പര്‍ പായിപ്ര കൃഷ്ണന്, ലൈബ്രറി കമ്മിറ്റി അംഗങ്ങളായ ഇ.എ. ബഷീര്‍, പായിപ്ര കൃഷ്ണന്, എം.ആര്. രാജം ടീച്ചര്‍, ലൈബ്രേറിയന്‍ പുരുഷോത്തമന് എന്നിവര്‍ സംസാരിച്ചു.
ചിത്രം- പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയല്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ അധ്യാപകദിനത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ 34 വര്‍ഷക്കാലം പായിപ്ര ഗവ. യു. പി. സ്കൂളില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ച ദ്രൗപതിയമ്മടീച്ചറെ മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.കെ. ഉണ്ണി ടീച്ചറെ പൊന്നാട അണിയിച്ച് ആദരിക്കുന്നു.

Follow us on