
എറണാകുളം>>>സംസ്ഥാനത്തെഭിന്നശേഷി കുടുംബങ്ങളുടെയും അംഗപരിമിതരുടെയും രക്ഷകര്‍ത്ത്യസംഘടനയായ തണല്‍പരിവാര്‍ സാമൂഹൃനീതി വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന തണല്‍പരിവാര്‍ സഹജീവനം പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം തണല്‍പരിവാര്‍ സംസ്ഥാന കമ്മറ്റി ഹാളില്‍ നടന്നു.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും പെരുമ്പാവൂര്‍ നഗരസഭയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്കുള്ള വിവിധ ക്ഷേമപദ്ധതികളുടെ വിതരണവും ഇതോടൊപ്പം നടന്നു.
സഹജീവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലക്ഷം രൂപയുടെ കേന്ദ്ര നാഷണല്‍ ട്രസ്റ്റ് വഴിയുള്ള നിരാമയ പോളിസി കാര്‍ഡുകളുടെ സംസ്ഥാന തല ഉദ്ഘാടനം ആയിരം ഭിന്നശേഷി കുടുംബങ്ങള്‍ക്കുള്ള പഠനോപകരണ വിതരണം, ആരോഗ്യ പരിരക്ഷ മരുന്നുകളുടെ വിതരണം, സഹജീവനം കാര്‍ഷിക പദ്ധതിയുടെ പച്ചക്കറി വിതരണം, എന്നിവയും വിവിധ ഭിന്നശേഷി കുട്ടികളും അമ്മമാരും തണല്‍ പരിവാര്‍ വഴി ലഭിച്ച പ്രവര്‍ത്തി പരിചയ ഉല്‍പ്പന്നങ്ങളുടെ പ്രകാശനവും നടന്നു.
വിവിധ അംഗ പരിമിതരായ കുട്ടികളുടെ പ്ലസ്ടു വരെയുള്ള വിദ്യാഭ്യാസം ഏറ്റെടുക്കുന്ന പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് സമര്‍പ്പണവും ഇതോടനുബന്ധിച്ച് നടന്നു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി എം സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു.
തണല്‍പരിവാര്‍ സഹജീവനം പദ്ധതിയുടെ ജനറല്‍ സെക്രട്ടറി കെ എം നാസര്‍ അധ്യക്ഷത വഹിച്ചു. വേള്‍ഡ് പീഡിയാട്രിഷന്‍ അസോസിഷേയന്‍ വൈസ് പ്രസിഡന്റ് ഡോക്ടര്‍ എം ആര്‍ നായര്‍, മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സതി ജയകൃഷ്ണന്‍ മുഖ്യാതിഥികളായിരുന്നു.
കൗണ്‍സിലര്‍ ലതാ സുകുമാരന്‍, തണല്‍ പരിവാര്‍ സംസ്ഥാന പ്രസിഡന്റ് അംബികശശി, നാഷണല്‍ ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് സംസ്ഥാന പ്രസിഡന്റ് അംബുജാക്ഷന്‍ നായര്‍ വി ജി, കെ എം സുധീര്‍ കാരോത്തുകുടി, തണല്‍ പരിവാര്‍ സ്‌പെഷ്യല്‍ കുടുംബശ്രീ പ്രസിഡന്റ് ഷമീന ഷക്കീര്‍, തണല്‍ പരിവാര്‍ സംസ്ഥാന ട്രഷറര്‍ എം ആര്‍ പ്രകാശ്, സംസ്ഥാന സമിതി അംഗങ്ങളായ വി കെ ബ്രിജിത്ത ഇമ്മാനുവല്‍,നസീമ ബഷീര്‍, ജാരിസ അല്‍ത്താഫ് എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാനത്തെ സെറിബ്രല്‍ പാള്‍സി, ഓട്ടിസം,ബ്ലൈന്‍ഡ് , മെന്റര്‍ റിട്ടാര്‍ഡേഷന്‍ തുടങ്ങി ബഹുവൈകല്യം ഉള്‍പ്പെടെയുള്ള മുഴുവന്‍ കേരളത്തിലെ ഭിന്നശേഷി കുടുംബങ്ങളുടെ ക്ഷേമത്തിനായി ഒരുമിക്കാം കൈക്കോര്‍ക്കാം ഭിന്നശേഷി സമൂഹത്തിന്റെ കരുതലായി തണലായി എന്ന സന്ദേശവുമായാണ് സംസ്ഥാന സര്‍ക്കാരിന്റെ സഹജീവനം പദ്ധതി നടപ്പാക്കുന്നത്.
സഹജീവനം പദ്ധതിയിലൂടെ വിവിധ മേഖലകളിലുള്ള ഭിന്നശേഷിക്കാരുടെ അഭിമാനകരമായ അസ്ഥിത്വം ഉയര്‍ത്തിപ്പിടിക്കുക എന്ന ആശയവുമായാണ് തണല്‍ പരിവാര്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുള്ള നിരാമയ ഇന്‍ഷൂറന്‍സ് പോളിസിയുടെ പുതിയ അംഗത്വ വിതരണം കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് വരുംദിവസങ്ങളില്‍ തണല്‍ പരിവാര്‍ ഓഫീസില്‍ നടക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എം നാസര്‍ അറിയിച്ചു.

Follow us on