ബെംഗളൂരു>> കര്‍ണാടകയിലെ ബീഫ് നിരോധന നിയമത്തിനെതിരെ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. താന്‍ ഒരു ഹിന്ദുവാണെന്നും വേണമെങ്കില്‍ താന്‍ ബീഫ് കഴിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. ബീഫ് കഴിക്കരുതെന്ന് പറയാൻ നിങ്ങളാരാണെന്നും തുംകുരു ജില്ലയില്‍ ഒരു പൊതു പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ചോദിച്ചു. ”ആര്‍എസ്എസ് മതങ്ങള്‍ക്കിടയില്‍ ...
തിരുവനന്തപുരം>>സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഇന്റലിജൻസ് വിഭാഗം 2021-22 സാമ്പത്തിക വർഷത്തിൽ നടത്തിയ പരിശോധനകളിൽ സംസ്ഥാന വ്യാപകമായി 17,262 നികുതി വെട്ടിപ്പ് കേസുകൾ പിടികൂടി. രേഖകൾ ഇല്ലാതെയും, അപൂർണ്ണവും, തെറ്റായതുമായ വിവരങ്ങൾ അടങ്ങിയ രേഖകൾ ഉപയോഗിച്ചും നടത്തിയ നികുതി വെട്ടിപ്പ് ശ്രമങ്ങളാണ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. നികുതി, ...
കൊല്ലം >> വിസ്മയ കേസിന്റെ വിധി കേൾക്കാൻ അച്ഛൻ ത്രിവിക്രമൻ നായർ കോടതിയിലേക്ക് തിരിച്ചത് മകൾക്ക് നൽകിയ വാഹനത്തിൽ ഫ്രണ്ട് സീറ്റ് ഒഴിച്ചിട്ട്. വിസ്മയയുടെ ആത്മാവ് തനിക്കൊപ്പം ഈ വിധി കേൾക്കാൻ കോടതിയിലേക്ക് വരുന്നുണ്ടെന്ന് ത്രിവിക്രമൻ നായർ പറയുന്നു. ഈ വാഹനം വാങ്ങാൻ മകളുമൊത്താണ് പോയതെന്നും അവൾ ഇപ്പോഴും ...
തിരുവനന്തപുരം>> സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എന്നാൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. റെഡ്, ഓറഞ്ച്, യെല്ലോ ജാഗ്രത നിർദ്ദേശങ്ങളും ഇന്ന് ഒരു ജില്ലയിലും പുറപ്പെടുവിച്ചിട്ടില്ല. എന്നാൽ സംസ്ഥാനത്തെ മലയോരമേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒപ്പം തന്നെ ഇടിമിന്നലിനും സാധ്യതയുണ്ട്. ...
തിരുവനന്തപുരം>> അച്ഛൻ വീണ്ടും വിവാഹം കഴിക്കാനൊരുങ്ങിയതിന്റെ വിരോധത്തില്‍ വീട് അടിച്ചുതകര്‍ത്ത് മകന്. കാട്ടാക്കട സ്വദേശി മനോഹരന്റെ വീടാണ് മകന് സനല്‍കുമാറും സുഹൃത്തുക്കളും ചേർന്ന് ആക്രമിച്ചത്. കഴിഞ്ഞദിവസമായിരുന്നു സംഭവം. വീടിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്ത സംഘം 45000 രൂപ അപഹരിച്ചതായും വസ്ത്രങ്ങളും അഞ്ച് നാടന്‍ കോഴികളെ മോഷ്ടിച്ചതായും മനോഹരന് നല്കിയ പരാതിയിൽ ...
പൊൻകുന്നം>> പൊൻകുന്നത്ത് തീപിടുത്തം. കെ.വി.എം.എസ് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന സ്പെയർസ് , ഏയ്ഞ്ചൽ സ്റ്റാർ ഓട്ടോ ഓട്ടോ പാർട്സ് എന്നീ കടകൾക്കാണ് തീ പിടിച്ചത്. രണ്ട് കടകളും പൂർണമായും കത്തിനശിച്ചു. ആളപായമില്ല. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഇന്നലെ രാത്രി 7 .30 ഓടെയാണ് സംഭവം.
കോട്ടയം>> കേരള വനിതാ വികസന കോർപ്പറേഷൻ ഭരണ സമിതി അംഗമായി. പെണ്ണമ്മ ജോസഫ് പന്തലാനിയെ നിയമിച്ചു. മുൻ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവും നിലവിൽ വനിതാ കോൺഗ്രസ് (എം) സംസ്ഥാന അദ്ധ്യക്ഷയുമാണ്.
കോട്ടയം>> ഇഷ്ട വാഹന നമ്പർ ലേലത്തിലൂടെ 8.80 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി വാഹന ഉടമ. കെ.എൽ 05 എ.വൈ 7777 എന്ന നമ്പരാണ് 47 ലക്ഷം രൂപ വിലയുള്ള തൻ്റെ ആഡംബര കാറിനായി അയർക്കുന്നം കുടകശേരിൽ ടോണി വർക്കിച്ചൻ റെക്കോഡ് ലേലത്തുകയ്ക്ക് സ്വന്തമാക്കിയത്. പൃഥ്വിരാജ് സ്വന്തം വാഹനത്തിനായി മുടക്കിയതിൽ ...
കോട്ടയം>> നിയമവിരുദ്ധ മത്സ്യബന്ധന രീതിയായ ഊത്തപിടുത്തം ശുദ്ധജല മത്സ്യങ്ങളുടെ വംശനാശത്തിന് ഇടയാക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി വില്ല്യം പറഞ്ഞു. കേരളത്തിലെ 44 നദികളിലും 127 ഉൾനാടൻ ജലാശയങ്ങളിലുമായി 210 ഇനം ശുദ്ധജല മത്സ്യങ്ങളാണുള്ളത്. തെക്കു-പടിഞ്ഞാറൻ കാലവർഷത്തിന്റെ തുടക്കത്തിൽ മത്സ്യങ്ങൾ പുഴകളിൽനിന്നും മറ്റു ജലാശയങ്ങളിൽ നിന്നും വയലുകളിലേക്കും ചെറുതോടുകളിലേക്കും ...
കൊച്ചി>>പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തിലെ കൊലവിളി മുദ്രാവാക്യത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്. മുദ്രാവാക്യങ്ങള്‍ കുട്ടിയുടെ സൃഷ്ടിയല്ല. മറ്റാരോ പറഞ്ഞ് പഠിപ്പിച്ചതെന്നും, വര്‍ഗീയ വിഷം കുത്തിവച്ച് സമൂഹത്തെ ഭിന്നിപ്പുണ്ടാക്കാനുള്ള ഗൂഡശ്രമം അനുവദിക്കില്ലെന്നും വിഡി സതീശൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ്: വോട്ട് ലക്ഷ്യമിട്ട് വര്‍ഗീയവാദികള്‍ ചെയ്യുന്ന എന്ത് പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ട് നില്ക്കുന്ന ...
Mangalam News
Publishing from bangalore.Based at Karnataka.
No.158,Sampige Layout,
bangalore 560079
Follow us on