ബെംഗളൂരു>> വിഷു ഈസ്റ്ററിന് നാട്ടിലെത്തി കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് തിരിച്ചുള്ള യാത്രക്ക് 47 സ്പെഷ്യൽ സർവീസുകൾ കർണാടക ആർ.ടി.സി ഏർപ്പെടുത്തി. ഏപ്രിൽ 17-നും 18-നുമാണ് ബസുകൾ സർവീസ് നടത്തുന്നത്. കണ്ണൂരിൽനിന്ന് ഒമ്പത് സർവീസുകളും എറണാകുളത്തു നിന്ന് 13 സർവീസുകളും നടത്തും. കോട്ടയത്തുനിന്ന് ഏഴു സർവീസുകളും കോഴിക്കോട്ടുനിന്ന് ആറുസർവീസുകളും തൃശ്ശൂരിൽ ...
തിരുവനന്തപുരം>> സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിൽ ...
കോതമംഗലം>> സമസ്ത മേഖലയിലെ കലാകാരൻമാരെയും കോർത്തിണക്കി കോതമംഗലത്ത് രൂപീകൃതമായിരിക്കുന്ന കലാ കൂട്ടായ്മയുടെ ഓഫീസ് മന്ദിരത്തിൻ്റെ ഉത്ഘാടനം ഡോ.ആർ.എൽ.വി രാമകൃഷ്ണൻ നിർവ്വഹിച്ചു. ഇതിനോടനുബന്ധിച്ച് കോതമംഗലം കോളേജ് ജംഗ്ഷനിൽ ചേർന്ന സാംസ്കാരിക സമ്മേളനം ആൻ്റണി ജോൺ എം.എൽ.എ ഉൽഘാടനം ചെയ്തു . കലാ കൂട്ടായ്മ ചെയർമാൻ നജീബ് ബോണിയോ അധ്യക്ഷത വഹിച്ചു. ...
ദില്ലി>> നിയന്ത്രണങ്ങളുടെ കാര്യത്തില്‍ എന്തൊക്കെ ഇളവുകള്‍ നല്കാമെന്നതില് സംസ്ഥാനങ്ങള്‍ക്ക് വിശദമായ നിര്‍ദ്ദേശം നല്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കച്ചവടം ഉള്‍പ്പടെ സാമ്പത്തിക കാര്യങ്ങള്‍ തുടരാം. കല്യാണം, ഉത്സവം, കലാ കായിക പരിപാടികള്‍ ഉള്‍പ്പടെയുള്ള ആള്‍ക്കൂട്ടങ്ങള്‍ അനുവദിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അന്തര്‍ സംസ്ഥാന യാത്രകള്‍, ...
കൊച്ചി>>ബംഗാള്‍ ഉള്‍ക്കടലിലെ ന്യുനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ന്യൂനമര്‍ദ്ദം മാര്‍ച്ച് 21ന് ചുഴലിക്കാറ്റായി മാറുമെന്നും, വടക്ക് ദിശയില്‍ സഞ്ചരിച്ച് മാര്‍ച്ച് 22ന് ബംഗ്ലാദേശ്-മ്യാന്മര് തീരത്ത് പ്രവേശിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരളത്തില്‍ ഒറ്റപ്പെട്ട മഴ തുടരാന്‍ സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ഈ വര്‍ഷത്തെ ...
തിരുവനന്തപുരം >>സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്നു കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഒരു ഗ്രാമിന് വില 4760 രൂപയാണ്. ഒരുപവന് 22 കാരറ്റ് സ്വര്‍ണത്തിന് ഇന്നത്തെ വില 38080 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് ...
തിരുവനന്തപുരം>>കടുത്ത ചൂടില്‍ കേരളം വെന്തുരുകുമ്പോള്‍ ആശ്വാസമായി ഇന്നുമുതല്‍ വേനല്‍ മഴയെത്തുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വേനല്‍ മഴ ലഭിക്കും. അടുത്തയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടും. അതോടെ സംസ്ഥാനത്തൊട്ടാകെ വേനല്‍മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. അന്തരീക്ഷ ആര്‍ദ്രത കൂടുതലുള്ള പ്രദേശങ്ങളില്‍ മഴ ലഭിക്കും. ...
തിരുവനന്തപുരം>>ഒന്നര വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ ആയിരത്തിന് താഴെയായതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 3.08.2020നാണ് സംസ്ഥാനത്ത് ആയിരത്തില്‍ താഴെ കേസുകള്‍ അവസാനമായി റിപ്പോര്‍ട്ട് ചെയ്തത്. അന്ന് 962 പേര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്. രണ്ടാം തരംഗം താഴ്ന്നെങ്കിലും ആയിരത്തിന് താഴെ കേസുകളുടെ എണ്ണം താഴ്ന്നില്ല. മൂന്നാം തംരംഗത്തോടെ ...
തിരുവനന്തപുരം>>മികച്ച വേനല്‍മഴ പ്രവചിച്ച് കാലാവസ്ഥാ വകുപ്പ്; താപനില കുറയും മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ നീണ്ടു നില്ക്കുന്ന പ്രീമണ്‍സൂണ്‍ സീസണില്‍ കേരളത്തില്‍ മികച്ച വേനല്‍മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. കലാവര്ഷത്തിനു മുന്‍പുള്ള ഈ പ്രീമണ്‍സൂണ്‍ കാലത്ത് കേരളം ഉള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ ചൂട് സാധാരണയെക്കാള്‍ കുറവ് അനുഭവപ്പെടാന്‍ ...
തിരുവനന്തപുരം>> കൊവിഡ് സെല്ലില്‍ നിന്നും സ്വകാര്യാശുപത്രിയിലേക്ക് റഫര്‍ ചെയ്ത രോഗിയില്‍ നിന്നും നിയമവിരുദ്ധമായി 1,42,708 രൂപ ഈടാക്കിയ ആശുപത്രിക്ക് അധികമയി ഈടാക്കിയ തുകയുടെ പത്ത് മടങ്ങ് തുക പിഴ ചുമത്തുന്നതയി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ . സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ...
Follow us on