ബെംഗളൂരു>> കര്‍ണാടകയിലെ ബീഫ് നിരോധന നിയമത്തിനെതിരെ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. താന്‍ ഒരു ഹിന്ദുവാണെന്നും വേണമെങ്കില്‍ താന്‍ ബീഫ് കഴിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. ബീഫ് കഴിക്കരുതെന്ന് പറയാൻ നിങ്ങളാരാണെന്നും തുംകുരു ജില്ലയില്‍ ഒരു പൊതു പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ചോദിച്ചു. ”ആര്‍എസ്എസ് മതങ്ങള്‍ക്കിടയില്‍ ...
കൊച്ചി>>നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ജസ്റ്റിസ് കൗസര്‍ എടപ്പഗമാണ് പിന്മാറിയത്. ജസ്റ്റിസ് കൗസര്‍ ഇടപ്പഗം കേസ് പരിഗണിക്കരുതെന്ന ഒരു ആവശ്യം അതിജീവിത കോടതി മുന്‍പാകെ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജഡ്ജി ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സ്വമേധയാ പിന്മാറുന്നത്. കേസ് ജില്ലാ കോടതിയുടെ ...
കൊച്ചി>>നടിയെ ബലാത്സംഗം ചെയ്ത കേസിൽ വിദേശത്ത് കഴിയുന്ന വിജയ് ബാബു ഉടൻ നാട്ടിലെത്തുമെന്ന് സൂചന. ജോർജിയയിൽക്കഴിഞ്ഞിരുന്ന വിജയ് ബാബു ഇന്നലെ ദുബായിൽ എത്തിയിട്ടുണ്ട്. പാസ്പോർട് റദ്ദാക്കിയതിനാൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് മുഖേന പ്രത്യേക യാത്രാരേഖകൾ തയാറാക്കിയാണ് കൊച്ചിയിലെത്തിക്കുന്നത്. ഇതിനായുളള നടപടികൾ ഇന്നലെത്തന്നെ തുടങ്ങിയിരുന്നു. ഇന്ന് വൈകുന്നേരത്തിനകം എത്തിയില്ലെങ്കിൽ ഇന്റർപോൾ ...
തിരുവനന്തപുരം>> അച്ഛൻ വീണ്ടും വിവാഹം കഴിക്കാനൊരുങ്ങിയതിന്റെ വിരോധത്തില്‍ വീട് അടിച്ചുതകര്‍ത്ത് മകന്. കാട്ടാക്കട സ്വദേശി മനോഹരന്റെ വീടാണ് മകന് സനല്‍കുമാറും സുഹൃത്തുക്കളും ചേർന്ന് ആക്രമിച്ചത്. കഴിഞ്ഞദിവസമായിരുന്നു സംഭവം. വീടിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്ത സംഘം 45000 രൂപ അപഹരിച്ചതായും വസ്ത്രങ്ങളും അഞ്ച് നാടന്‍ കോഴികളെ മോഷ്ടിച്ചതായും മനോഹരന് നല്കിയ പരാതിയിൽ ...
പൊൻകുന്നം>> പൊൻകുന്നത്ത് തീപിടുത്തം. കെ.വി.എം.എസ് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന സ്പെയർസ് , ഏയ്ഞ്ചൽ സ്റ്റാർ ഓട്ടോ ഓട്ടോ പാർട്സ് എന്നീ കടകൾക്കാണ് തീ പിടിച്ചത്. രണ്ട് കടകളും പൂർണമായും കത്തിനശിച്ചു. ആളപായമില്ല. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഇന്നലെ രാത്രി 7 .30 ഓടെയാണ് സംഭവം.
കോട്ടയം>> കേരള വനിതാ വികസന കോർപ്പറേഷൻ ഭരണ സമിതി അംഗമായി. പെണ്ണമ്മ ജോസഫ് പന്തലാനിയെ നിയമിച്ചു. മുൻ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവും നിലവിൽ വനിതാ കോൺഗ്രസ് (എം) സംസ്ഥാന അദ്ധ്യക്ഷയുമാണ്.
കൊച്ചി>>പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തിലെ കൊലവിളി മുദ്രാവാക്യത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്. മുദ്രാവാക്യങ്ങള്‍ കുട്ടിയുടെ സൃഷ്ടിയല്ല. മറ്റാരോ പറഞ്ഞ് പഠിപ്പിച്ചതെന്നും, വര്‍ഗീയ വിഷം കുത്തിവച്ച് സമൂഹത്തെ ഭിന്നിപ്പുണ്ടാക്കാനുള്ള ഗൂഡശ്രമം അനുവദിക്കില്ലെന്നും വിഡി സതീശൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ്: വോട്ട് ലക്ഷ്യമിട്ട് വര്‍ഗീയവാദികള്‍ ചെയ്യുന്ന എന്ത് പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ട് നില്ക്കുന്ന ...
കൊച്ചി>> നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ 15ാം പ്രതിയാക്കി അന്വേഷണ സംഘം അങ്കമാലി കോടതിയില്‍ റിപ്പോർട്ട് നല്കി. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ശരത്തിന്റെ കൈകളില്‍ എത്തിയെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു . ഐ പി സി 201ാം വകുപ്പ് പ്രകാരമാണ് ശരത്തിനെ കേസിൽ പ്രതി ...
കൊച്ചി>> നടിയെ ആക്രമിച്ച കേസിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ഇ.പി. ജയരാജൻ. കേസിൽ നിയമവിരുദ്ധമായ ഒരു ഇടപെടലും സർക്കാർ നടത്തിയിട്ടില്ല.ആരെയെങ്കിലും ചോദ്യം ചെയ്യേണ്ട എന്ന് സർക്കാർ പറഞ്ഞിട്ടില്ല. നടിക്ക് നീതി കിട്ടാൻ എല്ലാ പിന്തുണയും നൽകുമെന്നും ഇ.പി. ജയരാജൻ പറഞ്ഞു. കേസിൽ ദിലീപിന്റെ സുഹൃത്ത് ശരത് 15ആം ...
ന്യൂഡല്‍ഹി >> മൊസാംബിക്കില്‍ വൈല്‍ഡ് പോളിയോ കേസ് റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. ഈ വര്‍ഷം ആദ്യം മലാവിയിലും വൈല്‍ഡ് പോളിയോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് വളരെ വേഗത്തില്‍ പടരാന്‍ സാധ്യതയുണ്ടെന്നു ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കയിലെ റീജിയണൽ ഡയറക്ടർ ഡോ ...
Mangalam News
Publishing from bangalore.Based at Karnataka.
No.158,Sampige Layout,
bangalore 560079
Follow us on