കോട്ടപ്പടി ആയത്തുകുടി തുരുത്തിയില്‍ പ്രൊഫ .ടി എം പൈലി അന്തരിച്ചു

സ്വന്തം ലേഖകൻ -


കോതമംഗലം>>>കോതമംഗലം നിയമ സഭാ മണ്ഡലത്തില്‍ നിന്നും 1987 ലും 1991 ലും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കോട്ടപ്പടി
ആയത്തുകുടി തുരുത്തിയില്‍ പ്രാഫ.ടി എം പൈലി (85 ) അന്തരിച്ചു. സംസ്‌കാരം കോട്ടപ്പടി കല്‍ക്കുന്നേല്‍ മാര്‍ ഗീവര്‍ഗീസ് സഹദാ പള്ളി സെമിത്തേരിയില്‍ നടത്തി. ദീര്‍ഘകാലം കോതമംഗലം എം എ കോളജില്‍ അദ്ധ്യാപകനായും 1982 മുതല്‍ 1990 വരെ പ്രിന്‍സിപ്പല്‍ ആയും സേവനമനുഷ്ഠിച്ചിരുന്നു. ഇടതു പക്ഷ സഹയാത്രികനും രാഷ്ട്രീയ – സാംസ്‌കാരിക രംഗത്ത് സജീവ പ്രവര്‍ത്തകനും ആയിരുന്നു. ഭാര്യ: സാലി കോട്ടപ്പടി കൊറ്റാലില്‍ കുടുംബാംഗം.
മക്കള്‍:
പരേതനായ അനില്‍പോള്‍,
ഡോ. അനിത പോള്‍ (ബഹ്‌റൈന്‍ ),
സുനില്‍ മാത്യു പോള്‍ (ബാംഗ്ലൂര്‍ ).
മരുമക്കള്‍ :
ഡോ. സാബു സാമുവല്‍ തോമസ് (ആലുവ),
ഡോ. റിയ സുനില്‍ (ബാംഗ്ലൂര്‍)

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →