LOADING

Type to search

ജോലി വാഗ്ദാനം ചെയ്ത അശ്ലീല സന്ദേശമയച്ചു; സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് സസ്പെന്‍ഷന്‍

Latest News Local News News

തേവലക്കര>>> ജോലി വാങ്ങി നല്‍കാമെന്നു പറഞ്ഞു സൗഹൃദം സ്ഥാപിച്ച ശേഷം അശ്ലീല സന്ദേശങ്ങളയച്ചെന്ന യുവതിയുടെ പരാതിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി കൂടിയായ ഏരിയ കമ്മിറ്റിയംഗത്തെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നു സസ്പെന്‍ഡ് ചെയ്തു. തേവലക്കര സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ചവറ ഏരിയ കമ്മിറ്റിയംഗവുമായ എസ്.അനിലിനെതിരെയാണു നടപടി.

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം ജോലി വാഗ്ദാനം ചെയ്ത് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നു കാണിച്ച് ഇടുക്കി സ്വദേശിനിയായ യുവതി സിപിഎം ജില്ലാ കമ്മിറ്റിക്കു നല്‍കിയ പരാതിയിലാണു നടപടി. പൊലീസില്‍ പരാതിപ്പെടുന്നതില്‍ നിന്ന് യുവതിയെ പിന്തിരിപ്പിച്ച പാര്‍ട്ടി നേരിട്ട് അന്വേഷണം നടത്തുകയായിരുന്നുവെന്നു പറയുന്നു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.