LOADING

Type to search

റോഡ് നിര്‍മ്മാണങ്ങളിലെ മെല്ലെപ്പോക്ക്: പിഡബ്ല്യുഡി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala

പാലക്കാട്>>റോഡ് നിര്‍മ്മാണ പ്രവര്‍ത്തികളിലെ അനാസ്ഥയെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനീയറെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. പിഡബ്ല്യുഡി എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ പ്രേംജിലാലിനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. കേരളാ റോഡ് ഫണ്ട് ബോര്‍ഡ് പാലക്കാട്, മലപ്പുറം ജില്ലകളുടെ ചുമതലക്കാരനായിരുന്നു ഇദ്ദേഹം.

ചിറക്കല്‍പ്പടി – കാഞ്ഞിരപ്പുഴ, ഒറ്റപ്പാലം – പെരിന്തല്‍മണ്ണ, എംഇഎസ് – പയ്യനെടം, മണ്ണാര്‍ക്കാട് – ചിന്നത്തടാകം, കോങ്ങാട് – മണ്ണാര്‍ക്കാട് ടിപ്പു സുല്‍ത്താന്‍ റോഡ് നിര്‍മാണങ്ങളുമായി ബന്ധപ്പെട്ടാണ് വീഴ്ച വരുത്തിയത്. പദ്ധതികള്‍ ഇഴയുന്നതില്‍ വ്യാപകമായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തത്.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.