LOADING

Type to search

‘ഞാന്‍ പറയുന്നത് ഈ സല്യൂട്ടെന്ന് പറയുന്ന പരിപാടിയേ അങ്ങ് അവസാനിപ്പിക്കണമെന്നാ, ആരെയും സല്യൂട്ട് ചെയ്യണ്ട, പക്ഷേ’ …. പ്രതികരിച്ച് സുരേഷ് ഗോപി

News

കോട്ടയം>>>സല്യൂട്ട് വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി എംപി. സല്യൂട്ടെന്ന് പറയുന്ന പരിപാടിയേ അങ്ങ് അവസാനിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും, പക്ഷേ അതിനകത്തൊരു പൊളിറ്റിക്കല്‍ ഡിസ്‌ക്രിമിനേഷന്‍ വരുന്നത് അനുവദിക്കാനാകില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
‘ ഇത് വിവാദമാക്കിയത് ആരാ… അത് ആദ്യം പറ. ഈ പൊലീസ് ഓഫീസര്‍ക്ക് പരാതിയുണ്ടോ. പൊലീസ് അസോസിയേഷനോ ആരുടെ അസോസിയേഷന്‍? അസോസിയേഷനൊന്നും ജനങ്ങള്‍ക്ക് ചുമക്കാന്‍ ഒക്കത്തില്ല.അതെല്ലാം അവരുടെ ക്ഷേമത്തിന് മാത്രമാ. അതുവച്ച് രാഷ്ട്രീയമൊന്നും കളിക്കരുത്. കാണാം നമുക്ക്.

എംപിയ്ക്കും എംഎല്‍എമാര്‍ക്കുമൊന്നും സല്യൂട്ട് ചെയ്യേണ്ടെന്ന് ആരാ പറഞ്ഞത്.പൊലീസ് കേരളത്തിലാ,ഇന്ത്യയിലൊരു സംവിധാനമുണ്ട്. അത് അനുസരിച്ചേ പറ്റത്തുള്ളൂ. നാട്ടുനടപ്പ് എന്ന് പറയുന്നത് രാജ്യത്തെ നിയമത്തിലധിഷ്ടിതമാണ്. ഞാന്‍ പറയുന്നത് ഈ സല്യൂട്ടെന്ന് പറയുന്ന പരിപാടിയേ അങ്ങ് അവസാനിപ്പിക്കണമെന്നാ. ആരെയും സല്യൂട്ട് ചെയ്യേണ്ട. പക്ഷേ അതിനകത്തൊരു പൊളിറ്റിക്കല്‍ ഡിസ്‌ക്രിമിനേഷന്‍ വരുന്നത് അനുവദിക്കാനാകില്ല.’- സുരേഷ് ഗോപി പറഞ്ഞു.

അതേസമയം പാലാ ബിഷപ്പ് വര്‍ഗീയ പരാമര്‍ശം നടത്തിയിട്ടില്ലെന്നും, രാഷ്ട്രീയക്കാരനായല്ല എംപി എന്ന നിലയിലാണ് കൂടിക്കാഴ്ചയെന്നും അദ്ദേഹം പ്രതികരിച്ചു. ബിഷപ്പുമായിി വിവിധ സാമൂഹിക വിഷയങ്ങള്‍ സംസാരിച്ചുവെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.