LOADING

Type to search

സല്യൂട്ട് ചോദിച്ചുവാങ്ങി സുരേഷ് ഗോപി; എംപിമാര്‍ക്ക് സല്യൂട്ടിന് വ്യവസ്ഥയില്ല

Latest News Local News News

തിരുവനന്തപുരം>>>സല്യൂട്ട് ചോദിച്ചുവാങ്ങി സുരേഷ് ഗോപി എം.പി. താന്‍ എം.പിയാണെന്നും തനിക്ക് സല്യൂട്ട് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും അദ്ദേഹം ഒല്ലൂര്‍ എസ്.ഐയോട് പറഞ്ഞു. എന്നാല്‍ പൊലീസ് സര്‍വീസ് ചട്ടപ്രകാരം എം.പി.ക്ക് സെല്യൂട്ടിന് അര്‍ഹതയില്ല.

പുത്തൂരില്‍ കാറ്റു മൂലം നാശനഷ്ടമുണ്ടായ സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് സുരേഷ് ഗോപി ഒല്ലൂര്‍ എസ്.ഐയോട് സല്യൂട്ട് ചോദിച്ച് വാങ്ങിയത്. താന്‍ എം.പിയാണെന്നും തനിക്ക് സല്യൂട്ട് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും സുരേഷ് ഗോപി ഒല്ലൂര്‍ എസ്.ഐയോട് പറഞ്ഞു

സുരേഷ് ഗോപി എസ്.ഐയില്‍ നിന്ന് സെല്ലൂട്ട് ചോദിച്ച് വാങ്ങിയെങ്കിലും പൊലീസ് സര്‍വീസ് ചട്ടപ്രകാരം എം.പി.യെ കണ്ടാല്‍ പൊലീസ് സല്യൂട്ട് അടിക്കേണ്ട കാര്യമില്ല. എന്തായാലും സമൂഹ മാധ്യമങ്ങളില്‍ എം.പി.യുടെ നടപടിക്കെതിരെ പ്രതിഷേധം കനക്കുകയാണ്.

സല്യൂട്ട് ചെയ്യേണ്ടവരെക്കുറിച്ച് പൊലീസ് മാന്വലില്‍ പറയുന്നതിങ്ങനെ:

ദേശീയപതാക, വിവിധ സേനകളുടെ പതാക
മൃതശരീരം
രാഷ്ട്രപതി, പ്രധാനമന്ത്രി, വൈസ്പ്രസിഡന്റ്, ഗവര്‍ണര്‍
മുഖ്യമന്ത്രി, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍
യൂണിഫോമിലുള്ള ജനറല്‍ ഓഫിസര്‍മാര്‍ (ഡിജിപി, എഡിജിപി, ഐജി, ഡിഐജി)
മേലുദ്യോഗസ്ഥര്‍
സുപ്രീംകോടതി ജഡ്ജി, ഹൈക്കോടതി ജഡ്ജി, ജില്ലാ പൊലീസ് മേധാവികള്‍, എസ്പിമാര്‍
യൂണിറ്റുകളുടെ കമന്‍ഡന്റുമാര്‍
ജില്ലാ കലക്ടര്‍
സെഷന്‍സ് ജഡ്ജ്, ഡിസ്ട്രിക് മജിസ്‌ട്രേറ്റ്
സേനകളിലെ കമ്മിഷന്‍ഡ് ഉദ്യോഗസ്ഥര്‍, സൈന്യത്തിലെ ഫീല്‍ഡ് റാങ്ക് ഉദ്യോഗസ്ഥര്‍
(ആയുധധാരിയായി ഗാര്‍ഡ് ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് ഇതിനായി പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങളുമുണ്ട്)

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.