LOADING

Type to search

‘ഞാനൊരു എംപിയാണ് ഒരു സല്യൂട്ട് ആകാം, ആ ശീലമൊക്കെ മറക്കരുതേ, ഞാന്‍ മേയര്‍ അല്ല’; ഒല്ലൂര്‍ എസ്ഐയെ വിളിച്ചു വരുത്തി സല്യൂട്ട് അടിപ്പിച്ച് സുരേഷ് ഗോപി എം പി

Latest News Local News News

തൃശൂര്‍>>>ഒല്ലൂര്‍ എസ്ഐയെ വിളിച്ചു വരുത്തി സല്യൂട്ട് അടിപ്പിച്ച് സുരേഷ് ഗോപി എംപി. തൃശ്ശൂരില്‍ ഒരു സ്ഥല സന്ദര്‍ശനവുമായി എത്തിയപ്പോഴാണ് സംഭവം. എംപിയെ കണ്ടിട്ടും ജീപ്പില്‍ നിന്നും ഇറങ്ങാതിരുന്ന എസ്ഐയെയാണ് വിളിച്ചു വരുത്തി സല്യൂട്ട് അടിപ്പിച്ചത്. ഒല്ലൂര്‍ എസ്ഐയെ കൊണ്ടാായിരുന്നു എം പി സല്യൂട്ട് അടിപ്പിച്ചത്.

പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം. ‘ഞാന്‍ ഒരു എംപിയാണ് കേട്ടോ…ഒരു സല്യൂട്ട് ആകാം. അതൊക്കെ ചെയ്യണം. ആ ശീലം ഒന്നും മറക്കല്ലേ? ഞാന്‍ മേയര്‍ അല്ല’. എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍. എസ്ഐ സല്യൂട്ട് നല്‍കുകയും ചെയ്തു.

സംഭവത്തിന്റെ വീഡിയോ വൈറലായിട്ടുണ്ട്. വളരെ സൗഹാര്‍ദ്ദപരമായിരുന്നു കാര്യങ്ങളെങ്കിലും എംപിയെ അനുകൂലിച്ചു പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. പ്രോട്ടോക്കോള്‍ പ്രകാരം എംപിയെ പൊലീസ് സല്യൂട്ട് ചെയ്യേണ്ടതില്ല എന്ന വാദം ഒരു ഭാഗത്തും, കേരള പൊലീസ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ അനുസരിച്ച് സല്യൂട്ട് ആകാമെന്നും തരത്തിലുള്ള അഭിപ്രായങ്ങളാണ് ഉയരുന്നത്.

ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. നിരവധി പൊലീസ് വേഷങ്ങള്‍ ചെയ്തു താരമായി മാറിയ ആളാണ് സുരേഷ് ഗോപി. കമ്മീഷണര്‍ ഭരത് ചന്ദ്രനായി സുരേഷ് ഗോപി വേഷമിട്ട കമ്മീഷണര്‍ സിനിമ വമ്ബന്‍ ഹിറ്റായിരുന്നു. അനീതിക്കെതിരെ പോരാടുന്ന സുരേഷ് ഗോപിയുടെ പൊലീസ് വേഷങ്ങള്‍ അദ്ദേഹത്തിന് നിരവധി ആരാധകരെ സമ്മാനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എസ്ഐയെക്കൊണ്ട് സുരേഷ് ഗോപി സല്യൂട്ട് അടിപ്പിക്കുന്ന രംഗം അതിവേഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.

നേരത്തെ തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റിന്റെ വികസനത്തിനായി ഒരു കോടി രൂപയുടെ സാമ്ബത്തിക പദ്ധതി അനുവദിച്ചിരുന്നു സുരേഷ് ഗോപി. ഇത് സംബന്ധിച്ച് കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസിനെ കണ്ടിരുന്നു അദ്ദേഹം. കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശക്തന്‍ മാര്‍ക്കറ്റില്‍ എത്തിയപ്പോഴാണ് മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ തൊഴിലാളികള്‍ സുരേഷ് ഗോപി എംപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ജയിച്ചാലും തോറ്റാലും ശക്തന്‍ മാര്‍ക്കറ്റിന്റെ നവീകരണത്തിനായി ഇടപെടുമെന്ന് സുരേഷ് ഗോപി ഉറപ്പു നല്‍കിയിരുന്നു.

ആ ഉറപ്പ് പാലിക്കുന്നതിനായിരുന്നു അദ്ദേഹം തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസിന്റെ ചേംബറില്‍ എത്തിയത്. നവംബര്‍ 15ന് മാര്‍ക്കറ്റ് നവീകരണത്തിന്റെ രൂപരേഖ നല്‍കുമെന്ന് മേയര്‍ സുരേഷ് ഗോപിയെ അറിയിച്ചു. ഒരു കോടി രൂപയാണ് എംപി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത് എംപി ഫണ്ടില്‍ നിന്നോ കുടുംബ ട്രസ്റ്റില്‍ നിന്നോ നല്‍കും. പച്ചക്കറി മാര്‍ക്കറ്റിനും മാംസമാര്‍ക്കറ്റിനും അമ്ബതുലക്ഷം രൂപവീതം നല്‍കനാണ് അദ്ദേഹത്തിന്റെ പദ്ധതി. ശക്തനിലെ 36 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് സമഗ്രമായ വികസനമാണ് ഉദ്ദേശിക്കുന്നതെന്ന് മേയര്‍ വ്യക്തമാക്കി. അതേസമയം, പത്തു കോടി രൂപയുടെ ബൃഹത് പദ്ധതി ശക്തന്‍ മാര്‍ക്കറ്റിനു വേണ്ടി തയാറായിട്ടുണ്ടെന്ന് മേയര്‍ അറിയിച്ചു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.