LOADING

Type to search

സുപ്രീം കോടതിയില്‍ ഇന്നു മുതല്‍ തുറന്ന കോടതിയില്‍ വാദം പുനരാരംഭിക്കും

Latest News Local News News

ന്യൂഡല്‍ഹി>>> സുപ്രീം കോടതിയില്‍ ഇന്നു മുതല്‍ തുറന്ന കോടതിയല്‍ വാദം പുനരാരംഭിക്കും. പതിനേഴ് മാസത്തെ അടച്ചിടലിന് ശേഷമാണ് സുപ്രീം കോടതിയില്‍ തുറന്ന വാദം കേള്‍ക്കല്‍ ആരംഭിക്കുന്നത്. പരിമിതമായ വാദം കേള്‍ക്കലിനാണ് സുപ്രീം കോടതി തുടക്കമിടുന്നത്.

അന്തിമ വാദം കേള്‍ക്കേണ്ട കേസുകളില്‍ ചൊവ്വ ബുധന്‍ വ്യാഴം ദിവസങ്ങളില്‍ പരിഗണിക്കും. തിങ്കള്‍ വെള്ളി ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ആയി തന്നെയാവും വാദം കേള്‍ക്കല്‍. തുറന്ന കോടതിയില്‍ ഹാജരാവുന്ന അഭിഭാഷകര്‍ മുന്‍കൂറായി സുപ്രീം കോടതി രജിസ്ട്രാറെ അറിയിക്കണം.

കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ മാസം മാര്‍ച്ച് 25 നാണ് സുപ്രീം കോടതി നേരിട്ടുള്ള വാദം കേള്‍ക്കല്‍ നിര്‍ത്തിവെച്ചത്.സാമൂഹിക അകലമടക്കം കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.