LOADING

Type to search

നീറ്റ്, യു ജി പരീക്ഷ; ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Latest News Local News News

ന്യൂഡല്‍ഹി>>>നീറ്റ്, യു ജി പരീക്ഷ ഈമാസം 12ന് നടത്താനുള്ള തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സി ബി എസ് സി വിദ്യാര്‍ത്ഥികളാണ് ഇത് സംബന്ധിച്ച ഹര്‍ജി സമര്‍പ്പിച്ചത്. എം ബി ബി എസ്, ബി ഡി എസ് തുടങ്ങിയ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ തീയതി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.

സി ബി എസ് സി ഇംപ്രൂവമെന്റ് പരീക്ഷ ഈമാസം 15 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനിടയില്‍ നീറ്റ് യു ജി പരീക്ഷ പരീക്ഷ നടത്തരുതെന്നാണ് വിവിധ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്. നീറ്റ് യു ജി പരീക്ഷയുടെ പശ്ചാത്തലത്തില്‍ സി ബി എസ് സി ഇംപ്രൂവമെന്റ് പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹര്‍ജികളും കോടതിക്ക് മുന്നിലെത്തും.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.