LOADING

Type to search

ട്രൈബ്യൂണലുകളിലെ ഒഴിവ് നികത്തല്‍; കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി രണ്ടാഴ്ച്ച കൂടി അനുവദിച്ചു

Latest News Local News News

ന്യൂഡല്‍ഹി>>>രാജ്യത്തെ വിവിധ ട്രൈബ്യൂണലുകളിലെ ഒഴിവുകള്‍ നികത്താന്‍ കേന്ദ്രസര്‍ക്കാരിന് രണ്ടാഴ്ച കൂടി സുപ്രീംകോടതി അനുവദിച്ചു. നിയമനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കാനും കേന്ദ്രത്തിന് നിര്‍ദേശം നല്‍കി.

ചില ഒഴിവുകള്‍ മാത്രം നികത്തി മറ്റുള്ളവ ഒഴിച്ചിടുന്നത് എന്തുകൊണ്ടാണെന്ന് സുപ്രീംകോടതി ചോദിച്ചു. കോടതിയലക്ഷ്യ നടപടിക്ക് തത്ക്കാലം മുതിരുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

സെപ്റ്റംബര്‍ മാസം 39 ഒഴിവുകള്‍ നികത്തിയെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. ഇത് സുപ്രീം കോടതി മുഖവിലക്കെടുക്കെടുത്തില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.