3 മക്കള്‍ക്കു വിഷം നല്‍കി അമ്മ ജീവനൊടുക്കി; കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം>> 3 മക്കള്‍ക്കു വിഷം നല്‍കി അമ്മ ജീവനൊടുക്കി. വെഞ്ഞാറമൂട്ടില്‍ താമസിക്കുന്ന ശ്രീജ (26) ആണ് മരിച്ചത്. ഒന്‍പതും ഏഴും ഒന്നര വയസ്സും പ്രായമുള്ള മൂന്നു കുട്ടികള്‍ക്കു വിഷം നല്‍കിയശേഷമാണ് ശ്രീജ ജീവനൊടുക്കിയത്. ഉടന്‍ തന്നെ ശ്രീജയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →