
തിരുവനന്തപുരം>>>വി എം സുധീരനും രാജി വച്ചതോടെ കോണ്‍ഗ്രസില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുകയാണ്. സുധീരനെ അനുനയിപ്പിക്കാനുള്ള കഠിന പ്രയത്നത്തിലാണ് നേതാക്കള്‍. സുധീരന്റെ രാജിയുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതാക്കളുടെ പ്രതികരണങ്ങളും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.
സുധീരന്റെ രാജി നിര്‍ഭാഗ്യകരമെന്ന് എം എം ഹസന് പറഞ്ഞു. വിഷയത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തും. സംസാരിച്ച് വിഷയം പരിഹരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.
സുധീരനുമായി ചര്‍ച്ച നടത്തുമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. എല്ലാവരെയും കൂട്ടി യോജിപ്പിച്ച് മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്നിച്ച് നീങ്ങേണ്ട സമയമാണിതെന്നും ചെന്നിത്തല പറഞ്ഞു. സുധീരന് രാഷ്ട്രീയ കാര്യസമിതിയില്‍ അനിവാര്യമാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

Follow us on