‘ പാര്‍ട്ടിക്ക് വിധേയപ്പെട്ടില്ലെങ്കില്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ല ‘ ; തരൂരിന് കെപിസിസി നേതൃത്വത്തിന്റെ താക്കീത്

തിരുവനന്തപുരം>>ശശി തരൂരിന് കെപിസിസി നേതൃത്വത്തിന്റെ താക്കീത്. പാര്‍ട്ടിയ്ക്ക് വിധേയപ്പെട്ടില്ലെങ്കില്‍ ശശി തരൂര്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്ന് കെ സുധാകരന്‍.
ഒരേ ഒരു ശശി തരൂര്‍ അല്ല കോണ്‍ഗ്രസ്. പാര്‍ട്ടി തീരുമാനം കെ സുധാകരനും തരൂരിനും ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു. തരൂരിന്റെ കഴിവിനെ അംഗീകരിക്കുന്നു.

പാര്‍ട്ടി തീരുമാനം എല്ലാവര്‍ക്കും ബാധകമാണ്.വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകാം.ഒടുവില്‍ പാര്‍ട്ടി നയത്തിന് ഒപ്പമാകണം. തരൂരിനോട് പറയേണ്ടത് ഒക്കെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്.
തരൂരിന്റെ വിശാല ബോധത്തെ അംഗീകരിക്കുന്നു.തരൂര്‍ ഇപ്പോഴും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നേരും വഴിലേക്ക് എത്തിയിട്ടില്ലെന്നും മാറുമായിരിക്കാം എന്നും കെ സുധാകരന്‍ വ്യക്തമാക്കി.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →