
കോതമംഗലം>>>കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതിയിലൂടെ പിണ്ടിമന ഗ്രാമ പഞ്ചായത്ത് കര്‍ഷക സൗഹൃദ സംഘമായ ‘നവജീവന്‍’ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഉല്പാദിപ്പിച്ചിട്ടുള്ള ജൈവഉല്പാദനഉപാധികളുടെ കോതമംഗലം ബ്ലോക്ക് തല വിതരണോദ്ഘാടനം ആന്റണി ജോണ്‍ എം എല്‍ എ നിര്‍വ്വഹിച്ചു.
കൃഷിഭവന് ഹാളില്‍ വച്ച് നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു അദ്ധ്യക്ഷത വഹിച്ചു.’കിസാന്‍ മിത്ര’ കര്‍ഷക സൗഹൃദ സംഘം നിര്‍മ്മിച്ച മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീര്‍ നിര്‍വ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ജോമി തെക്കേക്കര,മെമ്പര്‍മാരായ അനു വിജയനാഥ്,ലിസ്സി ജോസ്,പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ സിബി പോള്‍,മേരി പീറ്റര്‍,മെമ്പര്‍മാരായ എസ് എം അലിയാര്,ലതാ ഷാജി,സിജി ആന്റണി,ലാലി ജോയി,ജിന്‍സ് മാത്യു,കൃഷി ഓഫീസര്‍ ഇ എം അനീഫ,കൃഷി അസിസ്റ്റന്റ് വി കെ ജിന്‍സ് എന്നിവര്‍ പ്രസംഗിച്ചു.
കോതമംഗലം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വി പി സിന്ധു പദ്ധതിയുടെ വിശദീകരണം നടത്തി.

Follow us on