വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു

web-desk -


കോതമംഗലം>>>നഗരസഭ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് കോതമംഗലം നഗരസഭ ലാപ്‌ടോപ്പ് വിതരണം ചെയ്തു . ചെയര്‍മാന്‍ കെ കെ ടോമി ഉദ്ഘാടനം ചെയ്തു .

വൈസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ഗണേശ് അധ്യക്ഷയായി.
സ്ഥിരം സമതി അധ്യക്ഷന്‍മാരായ കെ എ നൗഷാദ് ,സിജോ വര്‍ഗീസ് , രമ്യ വിനോദ് ,നഗരസഭ സെക്രട്ടറി അന്‍സല്‍ ഐസക് തുടങ്ങിയവര്‍ പ്രസംഗിച്ചു . നഗരസഭയിലെ വിവിധ വാര്‍ഡുകളിലെ 16 വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്‌ടോപ്പ് വിതരണം ചെയ്തത്.