വിദ്യാര്‍ത്ഥികളിലൂടെ പച്ചക്കറി വികസനം – കൃഷി വകുപ്പു മന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചു

കോതമംഗലം>>വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് പച്ചക്കറി വികസന പദ്ധതിയിലുള്‍പ്പെടുത്തി
യെല്‍ദോ മാര്‍ ബസേലിയോസ് കോളേജിന് അനുവദിച്ച പ്രൊജക്ട് അധിഷ്ഠിത പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വഹിച്ചു.


കൂടാതെ ,വിദ്യാര്‍ത്ഥികളില്‍ നിന്ന് സമാഹരിക്കുന്നതും, കോളേജ് ക്യാമ്പസ്സില്‍ ഉത്പാദിപ്പിക്കപ്പെടുന്നതുമായ ജൈവ പച്ചക്കറി അഗതിമന്തിരങ്ങളിലും അര്‍ഹരായ പൊതുജനങ്ങള്‍ക്കും സൗജന്യമായി എത്തിക്കുന്ന ‘കരുതല്‍’ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെയും ഉത്ഘാടനവും നിര്‍വ്വവിച്ചു. വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും, കൃഷി ഉദ്യോഗസ്ഥരും അടങ്ങുന്ന സദസ്സില്‍ ഓണ്‍ലൈന്‍ വഴിയാണ് കൃഷിമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. മുനിസിപ്പല്‍ചെയര്‍മാന്‍ കെ.കെ. ടോമി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഷെവലിയാര്‍ പ്രൊഫ. ബേബി എം വര്‍ഗീസ് സ്വാഗതവും കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി അനിതകുമാരി പദ്ധതി സമര്‍പ്പണവും നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ എം ജോര്‍ജ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വി.പി സിന്ധു, അസിസ്റ്റന്റ് അഗ്രിക്കള്‍ചര്‍ ഓഫീസര്‍ ഇ.പി. സാജു, ശ്രീമതി രാജി രാമകൃഷ്ണന്‍ നായര്‍, ലൈജു ഇ കെ എന്നിവര്‍ പ്രസംഗിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →