
പെരുമ്പാവൂര്‍>>>റൂറല്‍ ജില്ലയില്‍ പതിനൊന്ന് സ്ക്കൂളുകളില്‍ കൂടി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി നടപ്പിലാക്കുന്നു. ഇതിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട് 3:30 ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വ്വഹിക്കും.
ശ്രീനാരായണ എച്ച്..എസ്.എസ് നോര്‍ത്ത് പറവൂര്‍, സെന്റ് ജോസഫ് എച്ച്.എസ് കിഴക്കമ്പലം, ശ്രീനാരായണവിലാസം സാംസ്ക്രിറ്റ് എച്ച്.എസ്.എസ് നന്ത്യാട്ടുകുന്നം, ക്രൈസ്റ്റ് രാജ എച്ച്.എസ് കുറ്റിപ്പുഴ, സെന്റ് അലോഷ്യസ് എച്ച്.എസ് നോര്‍ത്ത് പറവൂര്‍, ശീനാരായണ മംഗളം എച്ച്.എസ്.എസ് മൂത്തകുന്നം, ലിറ്റില്‍ ഫ്ലവര്‍ എച്ച്.എസ് വടകര, മാര്‍കൗമ എച്ച്.എസ്.എസ് വേങ്ങൂര്‍ , ലിറ്റില്‍ ഫ്ലവര്‍ എച്ച്.എസ് ഊന്നുകല്‍, മാര്ഏലിയാസ് എച്ച്.എസ്.എസ് കോട്ടപ്പടി, സെന്റ് ജോര്‍ജ് എച്ച്.എസ്. എസ് വെണ്ണിക്കുളം എന്നീ സ്ക്കൂളുകളിലാണ് എസ്.പി.സി പദ്ധതി പുതിയതായ് തുടങ്ങുന്നതെന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്ക് പറഞ്ഞു.
ഇതോടെ റൂറല്‍ ജില്ലയില്‍ പദ്ധതി നടപ്പിലാക്കുന്ന സ്ക്കൂളുകളുടെ എണ്ണം 51 ആകും. സംസ്ഥാന വ്യാപകമായി കൂടുതല്‍ സ്ക്കുളുകളിലേയ്ക്ക് പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് റൂറല്‍ ജില്ലയിലെ പതിനൊന്ന് സ്ക്കൂളുകളില്ക്കൂടി എസ്.പി.സി ആരംഭിക്കുന്നത്. ഉദ്ഘാടന ചടങ്ങുകള്‍ കാണുന്നതിന് സ്ക്കൂളുകളില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Follow us on