സമരം ശക്തമാക്കി ദില്ലിയിലെ ഡോക്ടര്‍മാര്‍

ന്യൂഡല്‍ഹി>>സമരത്തില്‍ നിന്ന് പിന്‍മാറാന്‍ തീരുമാനിച്ച് എയിംസിലെ ഡോക്ടര്‍മാര്‍.കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് സമരത്തില്‍ നിന്ന് പിന്‍മാറാന്‍ എയിംസിലെ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.
അതേസമയം സമരം തുടരുമെന്ന നിലപാടാണ് റസിഡന്റ് ഡോക്ടര്‍മാരുടെ സംഘടന സ്വീകരിച്ചത്. സുപ്രീം കോടതിയിലേക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലേക്കും ഡോക്ടര്‍മാര്‍ നടത്തിയ സമരത്തെ ദില്ലി പൊലീസ് തടഞ്ഞിരുന്നു.
വരും ദിവസങ്ങളില്‍ രാജ്യവ്യാപകമായി ആരോഗ്യരംഗത്തെ സ്തംഭിപ്പിക്കാനാണ് റസിഡന്റ് ഡോക്ടര്‍മാരുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്. എഎല്‍എന്‍ജിപി ആശുപത്രി കേന്ദ്രീകരിച്ച് ആണ് ഡോക്ടര്‍മാരുടെ സംഘടന നീറ്റ് പിജി കൗണ്‍സിലിംഗ് വൈകിയതില്‍ പ്രതിഷേധിച്ച് സമരം നടത്തുന്നത്.
വിവിധ സംസ്ഥാനങ്ങളിലെ റസിഡന്റ് ഡോക്ടര്‍മാരുടെ സംഘടനകള്‍ കൂടി പിന്തുണ പിന്തുണ അറിയിച്ച് രംഗത്തെത്തിയതോടെ വലിയ പ്രതിസന്ധിയാണ് കേന്ദ്രസര്‍ക്കാര്‍ നേരിടുന്നത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →