LOADING

Type to search

വാരപ്പെട്ടി പഞ്ചായത്തിലെ ഇളങ്ങവത്ത് തെരുവ് നായ് ശല്യം രൂക്ഷം

Latest News Local News News


കോതമംഗലം>>>വാരപ്പെട്ടി പഞ്ചായത്തിലെ ഇളങ്ങവത്ത് തെരുവ് നായ് ശല്യം രൂക്ഷംവളര്‍ത്തുമൃഗങ്ങള്‍ക്കും, കുട്ടികള്‍ക്കും നായ്ക്കള്‍ ഒരു പേടി സ്വപ്നമായി മാറിക്കൊണ്ടിരിക്കുകയാണ്.കുട്ടികള്‍ക്ക് വീടിന്റെ മുറ്റത്തു പോലും ഇറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ്.നായ്ക്കളുടെ കുര കാരണം രാത്രിയില്‍ കിടന്ന് ഉറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്നും,ഏഴാം ക്ലാസ് കോതമംഗലം സെയ്ന്റ് അഗസ്റ്റിന്‍ ഗേള്‍സ് ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി കൃഷേണന്ദു .എസ് പറഞ്ഞു.

ഫാമുകളില്‍ നിന്നും ശേഖരിക്കുന്ന ഇറച്ചി വേസ്റ്റുകള്‍ പൊതുനിരത്തില്‍ തള്ളുന്നതിനാല്‍ മാലിന്യം ഭക്ഷിക്കാനെത്തുന്ന നായ്ക്കളുടെ ശല്യം നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് പട്ടണപ്രദേശങ്ങളില്‍ നിന്നു പിടികൂടിയ നായ്ക്കളെ ഗ്രാമീണജനവാസ മേഖലയില്‍ കൊണ്ടു തള്ളുന്നതായാണ് ആക്ഷേപം.

ഒഴിഞ്ഞ പറമ്പുകളും പൂര്‍ത്തിയാകാത്ത കെട്ടിടങ്ങങ്ങള്‍, ഇടവഴികള്‍ തുടങ്ങിയ ഇടങ്ങളാണ് ഇവകളുടെ താവളം. കഴിഞ്ഞ ദിവസം കുട്ടികളെ ആക്രമിക്കാന്‍ ശ്രമിച്ച നായ് കൂട്ടത്തെ നാട്ടുകാര്‍ ഓടിച്ച് വിട്ടു. കൂടാതെ പൊതുനിരത്തില്‍ കൂടി നടന്നു പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവില്‍. നായ ശല്യത്തില്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നവരാണ് ഇരുചക്രവാഹന യാത്രക്കാര്‍. നായ്ക്കള്‍ ഇരുചക്ര വാഹനങ്ങള്‍ക്കു മുന്നില്‍ ചാടി അപകടമുണ്ടാക്കുന്നതും പതിവായിട്ടുണ്ട്.

പല സ്ഥലങ്ങളിലും നായ്ക്കളുടെ ആധിപത്യമെന്ന അവസ്ഥയാണ്. പരിസരപ്രദേശങ്ങളില്‍ അലഞ്ഞു തിരിയുന്ന നായ്ക്കളുടെ എണ്ണം വര്‍ദ്ധിച്ചതായും ജനങ്ങള്‍ പരാതിപ്പെടുന്നു.രാവിലെ നടക്കാനിറങ്ങുന്നവരും പത്രവിതരണത്തിനു വരുന്നവരും ഭയത്തിലാണ്.


കൂട്ടമായെത്തുന്ന തെരുവുനായ്ക്കള്‍ സ്ത്രീകളുടെയും കുട്ടികളുടെയും നേരെ ആക്രമണത്തിനൊരുങ്ങുന്നതായും പരാതിയുണ്ട്.നായശല്യം വര്‍ദ്ധിച്ചതോടെ രാത്രി കാലയാത്രയും സുരക്ഷിതമല്ല. നവംബറില്‍ സ്‌കൂള്‍ തുറക്കുമ്പോള്‍ കുട്ടികളെ എങ്ങനെ അയയ്ക്കുമെന്ന ഉത്കണ്ഠയിലാണ് രക്ഷിതാക്കള്‍.

ഈ പ്രദേശത്ത് ഒരു വഴിവിളക്കു പോലും തെളിയുന്നുമില്ലെന്നും, ജില്ലാ കളക്ടര്‍ക്ക് വരെ പരാതി നല്‍കിയിട്ടും എന്നിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല .എത്രയും പെട്ടന്ന് നായ് ശല്യത്തിനും, തെരുവുവിളക്ക് തെളിയാത്തതിനും അധികൃതര്‍ നടപടി
സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ അഭ്യര്‍ത്ഥന

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.