“സ്ത്രീ സുരക്ഷയ്ക്കായി ഒന്നിക്കാം” കോതമംഗലത്തും

രാജി ഇ ആർ -

കോതമംഗലം>>>സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അക്രമങ്ങള്‍ക്കെതിരെ സ്ത്രീ സുരക്ഷക്കായി ഒന്നിക്കാം പരിപാടി കോതമംഗലം താലൂക്ക് ഓഫീസിന് മുമ്പില്‍ നടന്നു. ബി ഡി ജെ എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രചരണ പരിപാടി കോതമംഗലം നിയോജകമണ്ഡലത്തില്‍ ജില്ലാ സെക്രട്ടറി ഷൈന്‍ കെ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് പി.എ.സോമന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഇ.കെ.സുഭാഷ്, പി.വി.വാസു, അജേഷ് തട്ടേക്കാട്, ബിജു എം.ജി, വിനോദ് തട്ടേക്കാട്, എം.ബി തിലകന്‍, പി.വി.സുമേഷ്, ശശി ഇഞ്ചത്തൊട്ടി,അനു വാഴയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.