
പെരുമ്പാവൂര്‍>>>കൂവപ്പടി പഞ്ചായത്തിന്റെ 20 വാര്‍ഡുകളിലും തെരുവുവിളക്കുകള്‍ അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ ജനങ്ങള്‍ ഇരുട്ടിലാണ്. രാത്രിയാത്ര ദു:സ്സഹമാകുന്നതിനാല് ജനങ്ങള്‍ വളരെ ബുദ്ധിമുട്ടിലാണ്.പഞ്ചായത്തിന്റെ മെയിന്‍ റോഡ് ആയ ആലാട്ടുചിറ വല്ലം റോഡില്‍പോലും തെരുവുവിളക്കുകള്‍ തെളിയുന്നില്ല .എത്രയും പെട്ടെന്ന് പ്രശ്നം അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരവുമായി മുന്നോട്ടുപോകുമെന്ന് എല്‍.ഡി.എഫ് ജനപ്രതിനിധികള്‍ പറഞ്ഞു.
പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു കൊണ്ട് ഇന്ന് ജനപ്രതിനിധികള്‍ പഞ്ചായത്തിന് മുന്പില് കുത്തിയിരിപ്പ് സമരം നടത്തി .സമരത്തിന് പാര്‍ലമെന്ററി പാര്‍ട്ടി ലിഡര്‍ എം വി സാജു , സാംസണ് ജേക്കബ് ,പ്രിന്‍സ് ആന്റണി ,നവ്യ, എം ബിന്ദു കൃഷ്ണകുമാര്‍ , രമ്യ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Follow us on