Type to search

സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കാന്‍ അനുമതി

Latest News Local News News

തിരുവനന്തപുരം>>>സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചിട്ടിരുന്ന തീയറ്ററുകള്‍ തുറക്കുന്നു. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകനസമിതി യോഗത്തിലാണ് തീയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്.

ഈ മാസം 25 മുതലാണ് തീയറ്ററുകള്‍ തുറക്കുക. അമ്ബത് ശതമാനം പേര്‍ക്ക് പ്രവേശനം നല്‍കാനാണ് അനുമതി നല്‍കിയത്. വിവാഹ ചടങ്ങുകളില്‍ അമ്ബത് പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതി നല്‍കാനും കൊവിഡ് അവലോകന സമിതി യോഗത്തില്‍ തീരുമാനമായി.

ഘട്ടം ഘട്ടമായി സംസ്ഥാനം സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായാണ് പുതിയ ഇളവുകള്‍. ഗ്രാമസഭകള്‍ ചേരാനും അനുമതി നല്‍കിയിട്ടുണ്ട്. നേരത്തെ അടുത്ത മാസം ഒന്നുമുതല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ഹോട്ടലുകളില്‍ അമ്ബത് ശതമാനം പേര്‍ക്ക് ഇരുന്ന് കഴിക്കാനും നേരത്തെ അനുമതി നല്‍കിയിരുന്നു. ബാറുകളിലും ഇരുന്ന് മദ്യപിക്കാനും കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ അനുമതി നല്‍കി. രണ്ട് ഡോസ് വസ്‌കിനെടുക്കുക, എ.സികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല തുടങ്ങിയ നിബന്ധനകളോടെയാണ് പ്രവര്‍ത്തനാനുമതി നല്‍കിയത്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.