പയ്യോളിയില്‍ സ്വകാര്യ പറമ്പിലൂടെയുള്ള വഴി നിര്‍മ്മാണം തടഞ്ഞ യുവതിയുടെ വീടിന് നേരെ ആക്രമണമെന്ന് പരാതി

കോഴിക്കോട്>>പയ്യോളിയില്‍ സ്വകാര്യ പറമ്പിലൂടെയുളള വഴി നിര്‍മ്മാണം തടഞ്ഞ യുവതിയുടെ വീടിന് നേരെ ആക്രമണമെന്ന് പരാതി. പയ്യോളി കൊളാവിപ്പാലം സ്വദേശി ലിഷയുടെ വീടിന് നേരെയാണ് അര്‍ദ്ധരാത്രിയോടെ കല്ലേറുണ്ടായത്. ഇവരുടെ പറമ്പിലൂടെ അനുമതിയില്ലാതെയുളള വഴി നിര്‍മ്മാണം ചോദ്യം ചെയ്തതിന് ഒരുമാസം മുമ്പ് ലിഷയ്ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു.

ഈ സംഭവത്തില്‍ 37 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്സെടുത്തെങ്കിലും ഏഴ് ആളുകള്‍ മാത്രമാണ് പിടിയിലായത്. മതിയായ സുരക്ഷയൊരുക്കണമെന്ന കോടതി നിര്‍ദേശം പാലിക്കപ്പെട്ടില്ലെന്നും ലിഷ പറഞ്ഞു. കല്ലേറില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ആക്രണത്തിന് പുറകില്‍ ആരെന്ന് വ്യക്തമല്ലെന്നും വിശദമായ അന്വേഷണം തുടങ്ങിയെന്നും പയ്യോളി പൊലീസ് അറിയിച്ചു