ബലം പ്രയോഗിച്ച് വായില്‍ മദ്യം ഒഴിച്ചു,നഗ്‌നനാക്കി; വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം

-

തിരുവനന്തപുരം>>മദ്യപ സംഘം 17കാരനെ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. അമ്പൂരിയിലാണ് സംഭവം. ബന്ധുവീട്ടില്‍നിന്ന് ആറ്റില്‍ കുളിക്കാന്‍ പോയ വിദ്യാര്‍ഥിക്കാണ് ദാരുണാനുഭവം.വിദ്യാര്‍ത്ഥിയുടെ വായില്‍ മദ്യം ഒഴിച്ചു നല്‍കിയ ശേഷം നഗ്‌നനാക്കി മൂന്നുമണിക്കൂര്‍ കെട്ടിയിട്ട് മര്‍ദിച്ചെന്നാണ് പരാതി. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി.

മദ്യവും വെട്ടുകത്തിയും കുട്ടി പിടിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തുകയും, ആരോടെങ്കിലും പറഞ്ഞാല്‍ സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പതിനഞ്ചോളം ആളുകള്‍ സംഘത്തില്‍ ഉണ്ടായിരുന്നതായി വിദ്യാര്‍ത്ഥി പറയുന്നു. തന്റെ കയ്യില്‍നിന്ന് കഞ്ചാവ് പിടിച്ചുവെന്ന് ആരോപിച്ചു.

മര്‍ദനത്തില്‍ അവശനായപ്പോള്‍, വെള്ളം ആവശ്യപ്പെട്ടു. അവര്‍ ആറ്റിലെ വെള്ളമാണ് നല്‍കിയത്. ജീവനോടെ കുഴിച്ചിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥി പറയുന്നു. എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തില്‍ നെയ്യാര്‍ ഡാം പൊലീസ് ഇതുവരെ കേസെടുത്തില്ല.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →