വെളിയേല്‍ച്ചാല്‍ സെന്റ് ജോസഫ് ഫൊറോന പള്ളിയുടെ ശിലാ സ്ഥാപന ശതാബ്ദി ആഘോഷിച്ചു

കോതമംഗലം>>വെളിയേല്‍ച്ചാല്‍സെന്റ് ജോസഫ് ഫൊറോന പള്ളിയുടെ ശിലാ സ്ഥാപന ശതാബ്ദി ആഘോഷിച്ചു.ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം പി നിര്‍വ്വഹിച്ചു.മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശതാബ്ദി ചാരിറ്റി ഫണ്ടിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എം എല്‍ എ നിര്‍വ്വഹിച്ചു. വെരി. റവ. മോണ്‍. ഫ്രാന്‍സീസ് കീരംപാറ (വികാരി ജനറാള്‍) ജൂബിലി ദമ്പതികളെ ആദരിച്ചു.ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് വി സി ചാക്കോ,ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ കെ ദാനി,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ജോമി തെക്കേക്കര, ജെയിംസ് കോറമ്പേല്‍,പഞ്ചായത്ത് മെമ്പര്‍ മഞ്ജു സാബു,ഊന്നുകല്‍ ഫൊറോന പള്ളി വികാരി റവ.ഡോക്ടര്‍ തോമസ് പോത്തനാമുഴി,പുന്നേക്കട് യാക്കോബായ പള്ളി വികാരി റവ. ഫാ. സജി അറമ്പന്‍കുടി,പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ. സിസ്റ്റര്‍ മെര്‍ളിന്‍ എഫ് സി സി,ഇടവക പ്രതിനിധി ജോജി സ്‌കറിയ എന്നിവര്‍ സംസാരിച്ചു.വികാരി റവ. ഡോക്ടര്‍ തോമസ് ജെ പറയിടം സ്വാഗതവും കൈക്കാരന്‍ ജോയി എലിച്ചിറ കൃതജ്ഞതയും പറഞ്ഞു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →