എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

സ്വന്തം ലേഖകൻ -

കോതമംഗലം>>>സി പി ഐ എം പുത്തന്‍കുരിശ് അള്ളുങ്കല്‍ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി,പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.അനുമോദന ചടങ്ങ് ആന്റണി ജോണ്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

സി പി ഐ (എം) നേര്യമംഗലം ലോക്കല്‍ കമ്മിറ്റി അംഗം കെ കെ ശശി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലോക്കല്‍ സെക്രട്ടറി കെ ഇ ജോയി,ഏരിയ കമ്മിറ്റി അംഗം അഭിലാഷ് രാജ്,ബ്രാഞ്ച് സെക്രട്ടറിമാരായ യാസര്‍ മുഹമ്മദ്,റഷീദ് മുളമ്പേല്‍,വാര്‍ഡ് മെമ്പര്‍ സുഹറ ബഷീര്‍,മഹിളാ അസോസിയേഷന്‍ യൂണിറ്റ് സെക്രട്ടറി മന്‍സി സുബീര്‍എന്നിവര്‍ പങ്കെടുത്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →