
പെരുമ്പാവൂര്‍>>>മുടിയക്കല് ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്നും എസ്.എസ് എല്‍ സി, പ്ലസ് ടുപരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, എം.ജി. യൂണിവേഴ്സിറ്റി ബി.ഏ. ഹിസ്റ്ററി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഫാത്തിമ മറിയമിനെയും പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ആദരിച്ചു .
മുന്‍ മന്ത്രി ഹാജി.ടി.എച്ച് .മുസ്തഫ ഉദ്ഘാടനം ചെയ്തു.എട്ടാംവാര്‍ഡ് മെംബര്‍ സുബൈറുദ്ദീന് ചെന്താര അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം സനിതറഹിം, മുന്‍ വാഴക്കുളം പഞ്ചായത്ത് വൈസ് – പ്രസിഡന്റ് എം.എ .മുഹമ്മദ് കുഞ്ഞാമി, മുടിയ്ക്കല്‍ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ഹാജി.എം.കെ.ഹംസ, മമ്മി സെഞ്ച്വറി, ഷുക്കൂര്‍ പാലത്തിങ്കല്‍, സലീം പുത്തുക്കാടന്‍, അബ്ബാസ് എന്നിവര്‍ പ്രസംഗിച്ചു.

Follow us on