
പെരുമ്പാവൂര്‍>>> അശമന്നൂര്‍ അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് ഓടക്കാലി കോയാന്‍കോ ഓഡിറ്റോറിയത്തില്‍ വച്ച് ആദരിക്കും.
ബെന്നി ബഹനാന് എംപി, ആഡ്വ.എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ, എന്നിവര്‍ പങ്കെടുക്കും.സൊസൈറ്റി പ്രസിഡന്റ് എന്‍ എം സലിം അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷൈമി വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലതാഞ്ജലി മുരുകന്, ഗ്രാമപഞ്ചാത്ത് മെമ്പര്‍മാര്‍, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കള്‍ സൊസൈറ്റി സഹകാരികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Follow us on