എസ്.എസ്.എല്‍. സി.പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ എസ്.പി.സി കേഡറ്റുകളെ ആദരിച്ചു .

ന്യൂസ് ഡെസ്ക്ക് -

പെരുമ്പാവൂര്‍>>> ഗവണ്‍മെന്റ് ഗേള്‍സ്ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 2021 എസ്.എസ്.എല്‍. സി.പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ എസ്.പി.സി കേഡറ്റുകളെ യും എസ് പി സി യുമായി ബന്ധപ്പെട്ടു കൊണ്ട് ദീര്‍ഘകാലം പ്രവര്‍ത്തിച്ച വിശിഷ്ട വ്യക്തികളെയും ആദരിച്ചു .ചടങ്ങില്‍ പെരുമ്പാവൂര്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍ജേക്കബ് അധ്യക്ഷനായി.

പെരുമ്പാവൂര്‍ ഗേള്‍സ്ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാന അധ്യാപിക ജി. ഉഷാകുമാരി സ്വാഗതം പറഞ്ഞു. എ.ഡി എന്‍.ഓ എറണാകുളം റൂറുള്‍.ഷാബു.പി .എസ്.ചടങ്ങ് ഉദ്ഘാടനം ചെയ്തു .ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് പി.ടി.എ പ്രസിഡന്റ്.ടി. എം. നസീര്‍ സീനിയര്‍ അസിസ്റ്റന്റ് വിനുവര്‍ഗീസ് എന്നിവര്‍ സംസാരിച്ചു .

എസ്.പി.സി.ക്ക് വേണ്ടി ദീര്‍ഘകാലം സേവനമനുഷ്ഠിച്ച എഡിഎന്‍ ഒ,ഡിഐ .കെ. എ.ചന്ദ്രന്‍ മുന്‍ എജിപിഒ.ബീര ടീച്ചര്‍ മുന്‍ സിപിഒ. ജോബിജേക്കബ് എന്നിവരെ ആദരിച്ചു കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ഉന്നത വിജയം കൈവരിച്ച എസ്.പി. സി കേഡറ്റുകള്‍ മാത്രം പങ്കെടുത്തു

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →