എസ്.എസ്.എല്‍.സി വിജയികളെ ആദരിച്ചു

സ്വന്തം ലേഖകൻ -


കോതമംഗലം>>>എസ്.എസ്.എല്‍.സിപരീക്ഷയില്‍ ഉന്നത വിജയം നേടിയ കവളങ്ങാട് ഗ്രാമപഞ്ചായത്ത് പതിനൊന്നാംവാര്‍ഡിലെമുഴുവന്‍വിദ്യാര്‍ത്ഥികളേയും മെമ്പേഴ്‌സ് അക്കാഡമിക് സ്റ്റാര്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. ദേവിക സജീവന്‍, അലീന സാബു, ആര്യ.വി.എസ്, ചാന്ദ്‌നി ചാര്‍ലി, അക്ഷയ് സന്തോഷ്, ശ്രേയ.കെ.ബിനു, അക്ഷയ് ജയന്‍ എന്നീ വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്.കെ.എം.ഷെമീര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജിന്‍സിയ.ബിജു ഉപഹാര സമര്‍പ്പണവും അനുമോദന യോഗവും ഉത്ഘാടനം ചെയ്തു. സി.കെ.രാജന്‍,സിറിന്‍ദാസ് ,വി.എ.സാബു,
പി.കെ.എല്‍ദോസ് ബിബിന്‍.ജോര്‍ജ്,ആശാവര്‍ക്കര്‍ അജന്ത പുരുക്ഷോത്തമന്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. അംഗന്‍വാടി ടീച്ചര്‍ രാധിക പ്രസന്നന്‍ സ്വാഗതവും, പ്രിന്‍സി ഷാജി നന്ദിയും പറഞ്ഞു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →