
തിരുവനന്തപുരം>>>ശ്രീ പത്മനാഭസ്വാമി ക്ഷേത്രം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലെന്ന് ക്ഷേത്രം ഭരണസമിതി സുപ്രീം കോടതിയെ അറിയിച്ചു. ക്ഷേത്രത്തിലെ ദൈനംദിന ചെലവ്, ജീവനക്കാരുടെ ശമ്ബളം എന്നിവയ്ക്കായി ഒന്നേകാല്‍ കോടി രൂപയാണ് പ്രതിമാസം വേണ്ടി വരുന്നത്.
പ്രതിമാസ വരുമാനം അറുപത് ലക്ഷത്തിന് അടുത്ത് മാത്രമെന്ന് ഭരണസമിതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ പ്രതിവര്‍ഷം ആറ് ലക്ഷം രൂപ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് നല്‍കുന്നുണ്ട്, എന്നാല്‍ പുതിയ സാഹചര്യത്തില്‍ സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരിന്റെയും, ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിന്റെയും സഹായം ആവശ്യമാണെന്നും ഭരണസമിതി അറിയിച്ചു.
തിരുവനന്തപുരം ജില്ലാ ജഡ്ജി പി. കൃഷ്ണകുമാറാണ് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രത്യേക ഓഡിറ്റിങില്‍ നിന്ന് ഒഴിവാക്കണമെന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ആവശ്യത്തിലാണ് ഭരണസമിതി രേഖാമൂലം നിലപാട് അറിയിച്ചത്.

Follow us on