ശ്രീനാരായണ ഗുരുദേവ കൃതികളില്‍ ഒരു റെക്കോഡ്

-

കോട്ടയം>>മലയാളം ചലച്ചിത്രങ്ങളിലെ 45 കാവ്യാത്മക ഗാനങ്ങള്‍ പാടി മുപ്പത് മിനിറ്റ് കൊണ്ട് അയ്മനം വല്യാട് സ്വദേശി എസ് ശ്രീകാന്ത് അയ്മനം എഷ്യബുക്ക് ഓഫ് റിക്കോര്‍ഡ് ഇന്ത്യാബുക്ക് റിക്കോര്‍ഡ് നേടിയിരിക്കുന്നു.


ശ്രീനാരായണ ഗുരുദേവന്റെ ദൈവശകം ചൊല്ലിയാണ് ആദ്യം റിക്കോര്‍ഡ് നേടിയതെങ്കില്‍ ഇത്തവണ ഗുരുവിന്റെ ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും ‘ എന്ന വരിപാടിയാണ്‌രണ്ടാമത്തെ പുതിയ റിക്കോര്‍ഡ് നേടാന്‍ തുടങ്ങിയത് .

ഗുരുദേവാ ഗുരു ദേവാ ശ്രീനാരായണ ഗുരുദേവാ, കരുണാമയനേ കാവല്‍ വിളക്കേ ,വാതില്‍ തുറക്കു നീ കാലമേ ,ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം എന്ന വയലാറിന്റെ ഗാനവും ശ്രീരാഗമോ തേടുന്നു നീയിവീണതന്‍ പൊന്‍തന്തിയില്‍, തുടങ്ങി, ഗിരിഷ് പുത്തന്‍ചേരി ,കൈതപ്രം ഇവരുടെ വരികളില്‍ ഡോ.കെ ജെ യേശുദാസ് പാടിയ 45 ഗാനങ്ങള്‍ പാടി റിക്കോര്‍ഡ്‌സില്‍ ഇടം നേടുമ്പോള്‍ ശ്രീനാരായണ ഗുരുസ്വാമിയുടെ പാദങ്ങളില്‍ നമിച്ചു കൊണ്ട്, ഒരിക്കല്ലെങ്കിലും ഒന്ന് നേരില്‍ കാണാന്‍ സാധിക്കണേ ഗന്ധര്‍വ്വ ഗായകന്‍ യേശുദാസിനെ എന്ന പ്രാര്‍ത്ഥന മാത്രമേയുള്ളു .അദ്ദേഹത്തോട്, ഒന്ന് സംസാരിക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന വലിയ ആഗ്രഹം മനസ്സില്‍ സൂക്ഷിച്ച് കാത്തിരിക്കുകയാണ്.

ശ്രീകാന്തിന്റെ പതിനാല് പുസ്തങ്ങള്‍ ജീവചരിത്രം, കവിത പീനം, ഓര്‍മ്മക്കുറിപ്പ് വിഭാഗങ്ങളിലായി രചിച്ചിട്ടുണ്ട് .സാക്ഷരതാ മിഷനിലെ താല്‍കാലിക മലയാള അധ്യാപകനായ ശ്രീകാന്ത് വാണിയപ്പുരയില്‍ വി കെ സുഗതന്റെയും കനകമ്മ സുഗതന്റെയും മകനാണ് .സഹോദരി ശ്രീമോള്‍ ആയുര്‍വേദ നഴ്‌സാണ്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →