ഗുരുകുല ബാലലോകം രൂപീകരണവും ശില്പശാലയും

പെരുമ്പാവൂര്‍>>പുതിയ തലമുറയെ ഗുരുദര്‍ശനത്തില്‍ അധിഷ്ഠിതമായി വിശ്വപൗരന്മാരായി വളര്‍ത്തിയെടുക്കുന്നതിനും അവരിലെ സര്‍ഗ്ഗ വാസനകള്‍ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും വേണ്ടി നാരായണ ഗുരുകുലം സ്റ്റഡി സര്‍ക്കിളിന്റെ ആഭിമുഖ്യത്തില്‍ ഗുരുകുല ബാലലോകം രൂപീകരിക്കുന്നു.

ആയതിന്റെ ഭാഗമായി ഒരു ഏകദിന പഠന ക്ലാസ്സ് ജനുവരി 8 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4 മണി വരെ പെരുമ്പാവൂര്‍ എസ് എന്‍ ഡി ശാഖ ഹാളില്‍ നടത്തുന്നു. ഡോ ആശാദേവിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ഗുരുകുല ബാലലോകം രൂപീകരണവും പഠനക്ലാസ്സും ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്യും.

സ്രുജന്‍ മേലുകാവ് ഗുരുദര്‍ശനവും ഫ്രാന്‍സിസ് മൂത്തേടന്‍ മോട്ടിവേഷന്‍ ക്ലാസ്സും നയിക്കും. തുടര്‍ന്ന് ഉച്ച കഴിഞ്ഞ് 2 മണിക്ക് കുട്ടികളിലെ സര്‍ഗ്ഗവാസനകള്‍ കണ്ടെത്തുന്നതിനും അത് പരിപോഷിപ്പിക്കുന്നത്തിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചും സുപ്രസിദ്ധ സിനിമ താരം സാജന്‍ പള്ളുരുത്തി പഠനക്ലാസ്സ് നയിക്കും. സ്വാമിനി ജ്യോതിര്‍മയി ഭാരതി സ്വാമി ശിവദാസ്, സ്വാമിനി വിഷ്ണുപ്രിയ, സ്വാമിനി ത്യാഗീശ്വരി എന്നിവരുടെ അനുഗ്രഹ പ്രഭാഷണങ്ങള്‍ ഉണ്ടാകും. എ കെ മോഹനന്‍, സുനില്‍ മേതല, എം എസ് പദ്മിനി,അനിത ദിനേശ്, മഹീജ ഷാജി,ശീമതി ഷീല മണി, ശ്രീകല സജി, സുമ രവീന്ദ്രന്‍, സാവിത്രി രാജന്‍, സുനില്‍കുമാര്‍, വിനോദ് അനന്തന്‍,അഭിജിത് കെ എസ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കുംആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 കുട്ടികള്‍ക്ക് ആണ് പ്രവേശനം. പ്രവേശനം സൗജന്യമാണ്.

കുട്ടികളോടൊപ്പം താല്പര്യം ഉള്ള ഏവര്‍ക്കും ഈ പ്രോഗ്രാമില്‍ പങ്കെടുക്കാവുന്നതാണ്.പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍, അഡ്രസ്സ് വയസ്സ് എന്നിവ സഹിതം താഴെ കൊടുക്കുന്ന വാട്ട്‌സാപ്പ് നമ്പറില്‍ രജിസ്റ്റര്‍ ചെയ്യുക.9562074137

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →