ജീവിതത്തില്‍ ആദ്യമായി ദേശീയ പതാക കൈകൊണ്ട് തൊടാന്‍ പോകുന്ന പാര്‍ട്ടിക്കാരോട് ഒന്നേ പറയാനുള്ളൂ ; ‘ട്രോളി’ ശ്രീജിത്ത് പണിക്കര്‍

രാജി ഇ ആർ -

തിരുവനന്തപുരം>>> സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള സിപിഎം തീരുമാനത്തിന് പിന്നാലെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. ആദ്യമായി ദേശീയ പതാക കൈകൊണ്ട് തൊടാന്‍ പോകുന്ന പാര്‍ട്ടിക്കാരോട് ഒരു കാര്യം മാത്രമേ തനിക്ക് പറയാനുള്ളൂവെന്നും, പതാക ഉയര്‍ത്തുമ്‌ുോള്‍ കുങ്കുമ നിറം മുകളിലും, പച്ച നിറം താഴെയുമായിരിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശ്രീജിത്ത് പണിക്കര്‍ രംഗത്തെത്തിയിരിക്കുന്നത്.

‘ജീവിതത്തില്‍ ആദ്യമായി ദേശീയ പതാക കൈകൊണ്ട് തൊടാന്‍ പോകുന്ന പാര്‍ട്ടിക്കാരോട് ഒന്നേ പറയാനുള്ളൂ.പതാക ഉയര്‍ത്തുമ്പോള്‍ കുങ്കുമനിറം മുകളിലും പച്ചനിറം താഴെയും ആയിരിക്കണം. ശീലം ഇല്ലാത്തതല്ലേ. അതുകൊണ്ട് ഓര്‍മ്മിപ്പിച്ചെന്നു മാത്രം. അപ്പൊ ശരി. നടക്കട്ടെ.’- എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.