കോതമംഗലം>>>പള്ളിക്കരയില്‍ കാര്‍പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന സ്പോര്‍ട്ട്സ് സൈക്കിള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. വളയന്‍ചിറങ്ങര പുത്തൂരന്‍ കവലയില്‍ സുരേഷ് ഭവനത്തില്‍ നികിലേഷ് (27) ആണ് കുന്നത്തുനാട് പോലിസിന്റെ പിടിയിലായത്.
ഞ്ഞ 21 ന് പുലര്‍ച്ചെയാണ് ഇരുപത്തയ്യായിരം രൂപ വിലവരുന്ന സൈക്കിള്‍ ഇയാള്‍ മോഷ്ടിച്ചത്. തുടര്‍ന്ന് അലുവയിലുളള അതിഥി തൊഴിലാളിക്ക് നിസാര വിലക്ക് വില്‍ക്കുകയായിരുന്നു. സൈക്കിള്‍ ഉളിയന്നൂരില്‍ നിന്ന് കണ്ടെടുത്തു. വിവിധ പോലിസ് സ്റ്റേഷനുകളിലായി പതിനഞ്ചോളം കേസുകള്‍ നികിലേഷിന്റെ പേരിലുണ്ട്.
കുറുപ്പംപടി പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പെട്ട ആളാണ്. എസ്.എച്ച്.ഒ വി.ടി ഷാജന്, എസ് ഐ എം.പി.എബി, എ എസ് ഐ അനില്‍കുമാര്‍, എസ് സി. പി ഒ മാരായ പി.എ.അബ്ദുള്‍.മനാഫ്, ടി.എ.അഫ്സല് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Follow us on