എസ് പി സി കേഡറ്റുകള്‍ സ്ഥാപകദിനാചരണം നടത്തി

സ്വന്തം ലേഖകൻ -

പെരുമ്പാവൂര്‍>>>എസ്. പി സി സ്ഥാപകദിനമായ ഇന്ന് എസ്. പി സി രൂപീകരിച്ച് 12 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ് .എസ് പി സി രൂപീകരണ ദിനത്തോടനുബന്ധിച്ച് കൊണ്ട് എസ് പി സി കേഡറ്റുകള്‍ വിദ്യാലയങ്ങളില്‍ രൂപീകരണ ദിനം ആഘോഷിക്കുകയും എസ്. പി. സി .പതാക ഉയര്‍ത്തുകയും ചെയ്തു.

പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പെരുമ്പാവൂര്‍ പോലീസ് സബ്ഇന്‍സ്‌പെക്ടര്‍ ജോസി എം.ജോണ്‍സണ്‍. എസ്. പി .സി . പതാക ഉയര്‍ത്തി .

എച്ച്.എം .ജി ഉഷാകുമാരി, പി ടി എ പ്രസിഡന്റ്. ടി.എം .നസീര്‍ , എസ് പി സി . എ സി പി ഒ ജൈനാ പി.വര്‍ഗ്ഗീസ് ,ലയാ പോള്‍ ,സിജി.സി. എം, എസ്. പി സികേഡറ്റുകള്‍ എന്നിവര്‍ പങ്കെടുത്തു .എറണാകുളത്ത് എസ് പി സി സ്ഥാപക ദിനത്തോടനുബന്ധിച്ച് എറണാകുളം റൂറല്‍. എസ.പി കാര്‍ത്തിക സാറിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുകയും ചെയ്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →