ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്റെ ആത്മഹത്യ;സോണിക്ക് ഉണ്ടായിരുന്നത് കടബാധ്യത

പത്തനംതിട്ട: ഭാര്യയെയും ഏഴ് വയസ്സുകാരനായ മകനെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. പത്തനംതിട്ട കോന്നി പയ്യനാമണ്ണിലാണ് ദാരുണ സംഭവം.പയ്യനാമണ്‍ സ്വദേശി സോണിയാണ് ഭാര്യയെയും മകനെയും കൊലപ്പെടുത്തിയത്.

സോണിയുടെ ഭാര്യ റീന, ഏഴ് വയസ്സുകാരനായ റയാന്‍ എന്നിവരാണ് മരിച്ചത്. റയാനെ ദമ്പതികള്‍ ദത്തെടുത്തതാണ്. രണ്ട് ദിവസം മുമ്പാണ് കൊലപാതകം നടന്നത്. ഇന്ന് ബന്ധു അന്വേഷിച്ചെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. വീട് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു.

അതേസമയം.സോണിക്ക് ഉണ്ടായിരുന്നത് വലിയ കടബാധ്യതയായിരുന്നു എന്ന വെളിപ്പെടുത്തലുമായി ബന്ധുക്കള്‍. സോണി വിദേശത്തായിരുന്നു. അടുത്ത കാലത്താണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. ഒരു അപകടം സംഭവിച്ചാണ് നാട്ടിലെത്തിയത് എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്് സോണിയുടെ പിതാവ് കോവിഡ് ബാധിച്ചു മരിച്ചിരുന്നു. പിന്നാലെയാണ് സോണിയും കുടുംബവും കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലായെന്ന് ബന്ധുക്കള്‍ പറയുന്നത്. വിഷാദ രോഗം ബാധിച്ച് സോണി ചികിത്സ തേടിയിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →