ആയിരകണക്കിന് ദമ്പതികള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് 2018 മുതല്‍ സജീവം; വ്യാജ സോഷ്യല്‍ മീഡിയ ഐഡികളുടെ മറവില്‍ പ്രമുഖരും

-

കോട്ടയം>> കറുകച്ചാലില്‍ പങ്കാളികളെ പങ്കുവെക്കുന്ന സംഘം പിടിയിലായതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.

2018 മുതല്‍ ഈ ഗ്രൂപ്പുകളിലൂടെ പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം സജീവമാണെന്ന് പോലീസിന്റെ കണ്ടെത്തല്‍. ഭാര്യമാരെ പരസ്പരം വെച്ചുമാറുന്ന വൈഫ് എക്‌സേഞ്ച് മേളയാണ് കോട്ടയം ജില്ലയിലും നടന്നുവന്നിരുന്നത്. സമൂഹത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ആയിരത്തിലധികം ആളുകള്‍ ഇതിന്റെ ഭാഗമാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകാന്‍ സാധ്യതയുണ്ട്.

സംഭവത്തിന് ഇരയായ ചങ്ങനാശേരി സ്വദേശിയായ യുവതി യുവതിയുടെ തുറന്നു പറച്ചിലിലൂടെയാണ് വിവരം പുറത്തറിയുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഘം പിടിയിലായത്.

കേസില്‍ ഏഴ് പേരാണ് ഇതുവരെ അറസ്റ്റിലായത്. സമൂഹത്തിലെ ഉന്നതരായ ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവര്‍ ഈ കൂട്ടായ്മയില്‍ അംഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മീറ്റ് അപ്പ് എന്ന വാട്ട്‌സ് അപ്പ്, ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലൂടെയാണ് സംഭവ വികാസങ്ങള്‍ നടക്കുന്നത്. ഭാര്യയേയും മക്കളെയുമൊത്ത് കുടുംബസമേതമാണ് ഭര്‍ത്താക്കന്മാര്‍ ഇതിനായി ഹോട്ടലുകളിലും, റിസോര്‍ട്ടുകളിലും മുറിയെടുക്കുന്നത്. രണ്ട് കൂട്ടരുടെയും മക്കളെ ഒരുമിച്ച് ഒരു മുറിയിലിട്ട് പൂട്ടും. അതിന് ശേഷമാണ് ഭാര്യമാരെ പരസ്പരം വെച്ചുമാറുന്നത്.

രണ്ട് വീതം ദമ്ബതികള്‍ പരസ്പരം ആദ്യം കാണും. പിന്നീട് ഇടയ്ക്കിടെ കണ്ട് സൗഹൃദം പുതുക്കും. അതിന് ശേഷം പല സ്ഥലങ്ങളില്‍ വച്ച് പങ്കാളികളെ പരസ്പരം കൈമാറി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് രീതിയെന്ന് പൊലീസ് പറയുന്നു. ഒരേസമയം നാല് പേരുമായി ബന്ധപ്പെടാന്‍ സ്ത്രീകളോട് ആവശ്യപ്പെടുന്ന രീതിയിലും പ്രവര്‍ത്തനങ്ങളുണ്ട്. ഗ്രൂപ്പില്‍ വിവാഹം കഴിക്കാത്തവരും ഉണ്ട്. ഇത്തരം ആളുകളില്‍ നിന്ന് പണം ഈടാക്കി ഭാര്യമാരെ കാഴ്ച വയ്ക്കുന്നുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പരസ്യമായി തന്നെയായിരുന്നു ഈ ഗ്രൂപ്പ് പ്രവര്‍ത്തിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.

ഡോക്ടര്‍മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവര്‍ ഗ്രൂപ്പുകളില്‍ അംഗങ്ങളാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. കേരളം മുഴുവന്‍ ഇവര്‍ക്ക് കണ്ണികളുണ്ടെന്നും പിന്നില്‍ വമ്ബന്‍ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംഘത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നത് സാമൂഹിക മാധ്യമങ്ങള്‍ വഴി. മെസഞ്ചര്‍, ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് സന്ദേശങ്ങള്‍ കൈമാറുന്നത്. കപ്പിള്‍ കേരള, കപ്പിള്‍ മീറ്റ് കേരള തുടങ്ങിയ ഗ്രൂപ്പുകളിലൂടെയാണ് ചാറ്റ് നടക്കുന്നത്. ആയിരക്കണക്കിന് ദമ്ബതികളാണ് ഈ ഗ്രൂപ്പുകളില്‍ ഉള്ളത്. പങ്കാളികളെ കൈമാറിന്നതിന് പുറമെ പണമിടപാടുകളും ഇത്തരം ഗ്രൂപ്പുകളിലൂടെ നടക്കുന്നതായാണ് പോലീസ് പറയുന്നത്.

ഈ ഗ്രൂപ്പുകളുടെ തലപ്പത്തിരിക്കുന്നത് വലിയ സംഘങ്ങളാണെന്നാണ് കണ്ടെത്തല്‍. ഉന്നതമായ രീതിയില്‍ ജീവിതം നയിക്കുന്നവരാണ് ഇത്തരം ഗ്രൂപ്പുകളില്‍ കൂടുതലായും ഉള്ളത്. ഡോക്ടര്‍മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ഈ ഗ്രുപ്പില്‍ അംഗങ്ങളാണ്. ഇവര്‍ പലപ്പോഴും, പല ഇടങ്ങളില്‍ വെച്ച് പങ്കാളികളെകൈമാറി ലൈംഗിക സുഖം അനുഭവിച്ചിട്ടുണ്ട് എന്നതും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൂന്ന് ജില്ലകളില്‍ നിന്നായി ഏഴ് പേരാണ് പിടിയിലായിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നും കറുകച്ചാല്‍ പോലീസ് അറിയിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →