
ആറ്റിങ്ങല്‍>>> സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ കബളിപ്പിച്ച് 75 പവന് തട്ടിയെടുത്ത കേസില്‍ യുവാവും അമ്മയും അറസ്റ്റില്‍. സമൂഹ മാധ്യമത്തിലൂടെ വിദ്യാര്‍ത്ഥിയുമായി പരിചയം സ്ഥാപിച്ച ശേഷം സംസാരിച്ച് കെണിയില്‍ വീഴ്ത്തി സ്വര്‍ണം തട്ടിയെടുക്കുക ആയിരുന്നു. ആറ്റിങ്ങല്‍ സ്വദേശിയായ പതിനഞ്ചുകാരിയാണു തട്ടിപ്പിനിരയായത്. മണമ്ബൂര് കവലയൂര്‍ എന്‍ എസ് ലാന്‍ഡില്‍ ഷിബിന്‍ (26), അമ്മ ഷാജില (52) എന്നിവരാണ് അറസ്റ്റിലായത്.
രണ്ട് വര്‍ഷം മുന്‍പാണ് ഷിബിന്‍ പെണ്‍കുട്ടിയുമായി പരിചയത്തിലായത്. സാമ്ബത്തിക ബാധ്യതകള്‍ വിവരിച്ച് ഷിബിന്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട പെണ്‍കുട്ടി കാര്യങ്ങള്‍ തിരക്കി. വീട്ടില്‍ സ്വര്‍ണം സൂക്ഷിച്ചിട്ടുണ്ടെന്നു പെണ്‍കുട്ടിയില്‍ നിന്നു മനസ്സിലാക്കിയ ഷിബിന്‍ അത് ആവശ്യപ്പെട്ടു. അലമാരയില്‍ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം പെണ്‍കുട്ടി എത്തിച്ചു കൊടുക്കുകയായിരുന്നു. പരിശോധനയില്‍ 9,80,000 രൂപ യുവാവിന്റെ വീട്ടില്‍ നിന്നു കണ്ടെടുത്തു.

Follow us on