സോഷ്യല്‍ മീഡിയായിലൂടെ മതസ്പര്‍ദ്ദ വളര്‍ത്തല്‍:വ്യക്തികളും സംഘടനകളും നിരീക്ഷണത്തില്‍

-

കോതമംഗലം>>സോഷ്യല്‍ മീഡിയായിലൂടെ മതസ്പര്‍ദ്ദ വളര്‍ത്തി കലാപത്തിനാഹ്വാനം ചെയ്ത സംഭവത്തില്‍ എറണാകുളം റൂറല്‍ സൈബര്‍ സ്റ്റേഷനില്‍ മൂന്ന് കേസുകളും , പറവൂര്‍, ചോറ്റാനിക്കര , എടത്തല, അങ്കമാലി, ആലുവ സ്റ്റേഷനുകളില്‍ ഓരോ കേസുകളും രജിസ്റ്റര്‍ ചെയ്തു.

ഗ്രൂപ്പ് ചാറ്റിലൂടെയാണ് വിദ്വേഷ പ്രചരണം നടത്തിയിട്ടുള്ളത്. ഇവരുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ പോലീസ് പരിശോധിച്ചു വരുന്നു. മതസൗഹാര്‍ദ്ദം തകര്‍ത്ത് കലാപത്തിന് ആഹ്വാനം ചെയ്തു കൊണ്ടുള്ള പ്രചരണം നടത്തുന്ന വ്യക്തികളും സംഘടനകളും സൈബര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →