
കോഴിക്കോട്>>> ശ്രീനാരായണ ഗുരുദേവന്റെ വാക്കുകള്‍ക്ക് ഏറെ പ്രസക്തിയുള്ള ദിവസങ്ങളാണ് കടന്നുപോയികൊണ്ടിരിക്കുന്നതെന്ന് എസ്എന്‍ഡിഎസ് ദേശീയ അധ്യക്ഷ ഷൈജ കൊടുവള്ളി പറഞ്ഞു.
മതത്തിന്റെ പേരില്‍ വിവാദങ്ങളും സ്പര്‍ദ്ധയും കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക മേഖലകളെ കലുഷിതമാക്കുന്ന പശ്ചാത്തലത്തില്‍ ഗുരുദേവ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കാന്‍ സര്‍ക്കാരും ജാതി-മത ഭേദമെന്യേ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായി വരേണം, ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, മതമേതായാലും മനുഷ്യന് നന്നായാല്‍ മതി തുടങ്ങീ ഗുരുദേവന്റെ വചനങ്ങള്‍ ആണ് ഇപ്പോള്‍ കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവാദങ്ങള്‍ അവസാനിപ്പിച്ച് സമാധാനം വ്യാപിപ്പിക്കാന്‍ ഉള്ള പോംവഴിയെന്നും അവര്‍ പറഞ്ഞു.

ശ്രീനാരയണ ഗുരുധര്മ്മസേവ സംഘം (എസ് എന്‍ ഡി.എസ്) കോഴിക്കോട് നടത്തിയ 94ാമത് മഹാസമാധി ദിനാചരണം ഗുരുപൂജയോട് കൂടി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തശേഷം പ്രസംഗിക്കുകയായിരുന്നു ഷൈജകൊടുവള്ളി. എ എം ഭക്തവത്സലന് അദ്ധ്യക്ഷത വഹിച്ചു. മുഖ്യ പ്രഭാഷണം അഡീഷണല്‍ ഡി.എം.ഒ. ഡോ. പിയൂഷ് നമ്പൂതിരിപ്പാട് നിര്‍വ്വഹിച്ചു.
എസ്എന്‍ഡിഎസ് ഉന്നതാധികാരി സമിതി അംഗം ഡോക്ടര്‍ പി.പി പ്രമോദ്കുമാര്‍ മുഖ്യാതിഥിയായി. സുഹറ ടീച്ചര്‍, സൈനബ, ശ്രീജിത്ത് ചെറുപ്പ, അരുണ്‍ കൊയിലാണ്ടി, ഷൈനി ടീച്ചര്‍, രവി ,ജില്ലാ പ്രസിഡന്റ് രാജന് ചെറുപ്പ,ജില്ല വൈസ് പ്രസിഡന്റ് സര്വോത്തമന്എന്നിവര് പ്രസംഗിച്ചു.

Follow us on