LOADING

Type to search

എസ്എന്‍ഡിഎസ് മതസൗഹാര്‍ദ്ദ ഉപവാസം നാളെ

News

കോഴിക്കോട്>>>ശ്രീനാരായണ ഗുരു ധര്‍മ സേവാ സംഘം (എസ്എന്‍ഡിഎസ്)കോഴിക്കോട് ജില്ല കമ്മറ്റി ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി, ഏത് മതത്തില്‍ വിശ്വസിച്ചാലുംമനുഷ്യത്വമുള്ളവനായി ജീവിക്കുകഎന്നീ ഗുരു വചനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തില്‍ മത സൗഹാര്‍ദ്ദ ഉപവാസം നടത്തും.

രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ കിഡ്‌സണ്‍ കോര്‍ണറില്‍ നടക്കുന്ന ഉപവാസം ഉന്നതാധികാര സമിതി ജനറല്‍ കണ്‍വീനര്‍ അഡ്വ. എല്‍ കെ അജിത് ഉദ്ഘാടനം ചെയ്യും. ദേശീയ പ്രസിഡന്റ് ഷൈജ കൊടുവള്ളി അധ്യക്ഷത വഹിക്കും. എസ്എന്‍ഡിസ് ഉന്നതാധികാര സമിതി അംഗം ഡോ. പി പി പ്രമോദ്കുമാര്‍ മുഖ്യാതിഥിയാവും. ഡോക്ടര്‍ പിയൂഷ് നമ്പൂതിരിപ്പാട് മുഖ്യപ്രഭാഷണം നടത്തും.

പ്രദീപ് ഒളവണ്ണ, രാജന്‍ ചെറൂപ്പ, സര്‍വോത്തമന്‍, ലിസി കാരിപ്ര, സിന്ധു പി, രവി ഊട്ടിക്കുളം, ശ്രീജിത് ചെറൂപ്പ, അരുണ്‍ കൊയിലാണ്ടി, സുഹറ ടീച്ചര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.ലോകാരാദ്ധ്യനായ ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് സര്‍വ്വമതസ്തരേയുംസമന്വയിപ്പിച്ച് ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് ഗുരുദേവദര്‍ശനങ്ങളും ‘ഗുരുവിന്റെധര്‍മ്മാശയങ്ങളും ലോകമെങ്ങും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതിനൊപ്പം സമൂഹത്തിലെ അശരണരും നിരാലംബരുമായവര്‍ക്ക് കൈത്താങ്ങാകുകയും ചെയ്തുകൊണ്ട് നവോത്ഥാന
കേരളത്തില്‍ പുതിയൊരു സാമൂഹ്യവിപ്‌ളവത്തിന് തുടക്കം കുറിക്കുന്നതിന്റ ഭാഗമായാണ് ഗാന്ധിജയന്തി ദിനത്തില്‍ മത സൗഹാര്‍ദ്ദ ഉപവാസം സംഘടിപ്പിച്ചിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.